എന്‍ എസ് എസ് കരയോഗ യൂണിയന്‍ കമ്മിറ്റി അംഗങ്ങളുടെ അനുസ്മരണയോഗം നടത്തി.

332
Advertisement

ഇരിങ്ങാലക്കുട: മുകുന്ദപുരം താലൂക്ക് എന്‍ എസ് എസ് കരയോഗ യൂണിയന്‍ കമ്മിറ്റി അംഗങ്ങളായ ഇ.മുരളീധരന്‍, സി.ചന്ദ്രശേഖരമേനോന്‍ എന്നിവരുടെ ദേഹവിയോഗത്തില്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ട് അനുസ്മരണയോഗം നടത്തി. എന്‍ എസ് എസ് താലൂക്ക് യൂണിയന്‍ ഓഫീസ് ഹാളില്‍ നടന്ന ചടങ്ങില്‍ താലൂക്ക് യൂണിയന്‍ പ്രസിഡണ്ട് അഡ്വ.ഡി ശങ്കരന്‍കുട്ടി അധ്യക്ടത വഹിച്ചു. സെക്രട്ടറി കെ.രവീന്ദ്രന്‍, മുകുന്ദപുരം താലൂക്ക് ഗ്രാമവികസന സഹകരണ സംഘം വൈസ്പ്രസിഡണ്ട് കെ.മനോജ്, എന്‍ എസ് എസ് എച്ച് ആര്‍ സെന്റര്‍ കോഓഡിനേറ്റര്‍ ശശി ചംക്രമത്ത്, വനിതസമാജം പ്രസിഡണ്ട് പ്രൊഫ: സാവിത്രി ലക്ഷ്മണന്‍, സഹകരണസംഘം ഡയറക്ടര്‍ബോര്‍ഡംഗങ്ങളായ കെ. ശേഖരന്‍, എം. സുരേഷ്, ശ്രീദേവി നന്ദകുമാര്‍, രാജി സുരേഷ്, യൂണിയന്‍ കമ്മിറ്റി അംഗങ്ങളായ ഇ.കേശവന്‍കുട്ടി, രാജേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.