64 മത് ദേശീയ അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശം നേടിയ ഹിന്ദി ചിത്രമായ ‘കഡ്വിഹവ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഏപ്രില്‍ 5 വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു

245
Advertisement

ഇരിങ്ങാലക്കുട: 64 മത് ദേശീയ അവാര്‍ഡില്‍ പ്രത്യേക പരാമര്‍ശം നേടിയ ഹിന്ദി ചിത്രമായ ‘കഡ്വിഹവ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഏപ്രില്‍ 5 വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു.രാജ്യത്തെ വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ നിന്നുള്ള യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് സംവിധായകന്‍ നില മാധവ് പാണ്ഡേ ചിത്രം ഒരുക്കിയിരിക്കുന്നത്. കാര്‍ഷിക വായ്പകളും കര്‍ഷക ആത്മഹത്യകളും 99 മിനിറ്റ് സമയമുള്ള ചിത്രത്തില്‍ കടന്നു വരുന്നുണ്ട്. പ്രദര്‍ശനം ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓര്‍മ്മ ഹാളില്‍, വൈകീട്ട് 6.30ന്.

Advertisement