ശാന്തിനികേതന്‍ പബ്ലിക്ക് സ്‌കൂളില്‍ പാര്‍ലമെന്റിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് നടന്നു.

373

ഇരിങ്ങാലക്കുട : ശാന്തിനികേതന്‍ പബ്ലിക്ക് സ്‌കൂള്‍ പാര്‍ലമെന്റിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് എസ് എന്‍ ഇ എസ് ചെയര്‍മാന്‍ കെ ആര്‍ നാരായണന്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ജനാധിപത്യത്തെക്കുറിച്ചും പാര്‍ലമെന്റിനെക്കുറിച്ചും അവബോധം വിദ്യാര്‍ത്ഥികളില്‍ ഉളവാകുന്നതിന് ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉപകാരപ്പെടുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്‌കൂള്‍ പാര്‍ലമെന്റ് ഭാരവാഹികള്‍ക്കുള്ള പ്രതിജ്ഞാവാചകം എസ് എന്‍ ഇ എസ് സെക്രട്ടറി എ കെ ബിജോയും സ്‌കൂള്‍ പ്രിഫെക്ടസിനുള്ള പ്രതിജ്ഞാവാചകം പ്രസിഡന്റ് എ എ ബാലനും സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഭാരവാഹികള്‍ക്കുള്ള പ്രതിജ്ഞാവാചകം വൈസ് പ്രിന്‍സിപ്പല്‍ നിഷ ജിജോയും ചൊല്ലിക്കൊടുത്തു.പി ടി എ ലോഗോപ്രകാശനം പ്രൈമറി ഹെഡ്മിസ്ട്രസ് സജിത അനില്‍കുമാറും മാതൃസമിതി ലോഗോപ്രകാശനം കിന്റര്‍ ഗാര്‍ട്ടന്‍ ഹെഡ്മിസ്ട്രസ്സ് രമാഗോപാലകൃഷ്ണനും നിര്‍വ്വഹിച്ചു. എസ് എം സി ചെയര്‍മാന്‍ അഡ്വ. കെ ആര്‍ അച്യുതന്‍ അദ്ധ്യക്ഷത വഹിച്ചു. എസ് എന്‍ ഇ എസ് പ്രസിഡന്റ് കെ കെ കൃഷ്ണാനന്ദ ബാബു, മാനേജര്‍ എം എസ് വിശ്വനാഥന്‍, എം കെ അശോകന്‍, വൈസ് പ്രസിഡന്റ് പി കെ പ്രസന്നന്‍, ജോയിന്റ് സെക്രട്ടറി കെ വി ജ്യോതിഷ്, ട്രഷറര്‍ എം വി ഗംഗാധരന്‍, പ്രിന്‍സിപ്പല്‍ പി എന്‍ ഗോപകുമാര്‍, മാതൃസമിതി പ്രസിഡന്റ് ശ്രീജ കണ്ണന്‍, പി ടി ടീച്ചര്‍ ശോഭാപ്രദീപ്, എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ത്ഥി- വിദ്യാര്‍ത്ഥിനികളുടെ ബാന്റ് മേളവും നടന്നു.

Advertisement