വല്ലക്കുന്ന് വി. അല്‍ഫോന്‍സാമ്മയുടെ ഇടവക ദൈവാലയത്തില്‍ മരണതിരുന്നാളും നേര്‍ച്ചയൂട്ടും

992

വല്ലക്കുന്ന്- വല്ലക്കുന്ന് വി. അല്‍ഫോന്‍സാമ്മയുടെ ഇടവക ദൈവാലയത്തില്‍ മരണതിരുന്നാളും നേര്‍ച്ചയൂട്ടും 2018 ജൂലൈ 28 ശനിയാഴ്ച നടത്തപ്പെടും .ശനിയാഴ്ച രാവിലെ 6.15,7.30 ,10.00 ,വൈകീട്ട് 4.30,6.00 നും കുര്‍ബ്ബാന ഉണ്ടായിരിക്കുന്നതായിരിക്കും .ആഘോഷമായ തിരുന്നാള്‍ കുര്‍ബ്ബാന 10 മണിക്കായിരിക്കും.വൈകീട്ട് കുര്‍ബ്ബാനക്ക് ശേഷം നേര്‍ച്ചയൂട്ട് ആരംഭിക്കും.വികാരിയായ റവ .ഫാ അരുണ്‍ തെക്കിനേത്ത് ,കൈക്കാരന്‍മാരായ പൈലപ്പന്‍ നെരേപ്പറമ്പില്‍ ,ടി കെ ആന്റു തൊടുപ്പറമ്പില്‍ ,എം വി റോയ് മരത്തംപിള്ളി ,ജോ.കണ്‍വീനര്‍ ആന്റണി തണ്ട്യേക്കല്‍ ,ജനറല്‍ കണ്‍വീനര്‍ ടി ജെ ജോസ് തണ്ട്യേക്കല്‍ എന്നിവരാണ് നേര്‍ച്ചയൂട്ടിന് നേതൃത്വം നല്‍കുന്നത്

Advertisement