മുരിയാട് പഞ്ചായത്ത് കമ്മിറ്റിയുടെ രാജീവ് ഗാന്ധി എജ്യൂകേഷന്‍ & കള്‍ച്ചറല്‍ ഫോറത്തിന്റെ നേതൃത്വത്തില്‍ വേള്‍ഡ് കപ്പ് സൗഹൃദ മല്‍സരം സംഘടിപ്പിച്ചു

495
Advertisement

മുരിയാട് -രാജീവ് ഗാന്ധി എജ്യൂകേഷന്‍ ആന്റ് കള്‍ച്ചറല്‍ ഫോറം മുരിയാട് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വേള്‍ഡ് കപ്പ് സൗഹൃദ മല്‍സരം ഇരിഞ്ഞാലക്കുട സബ്ബ് ഇന്‍സ്പക്ടര്‍ സുശാന്ത് കെ .എസ് ഉദ്ഘാടനം ചെയ്തു.ക്യോയേഷ്യ & ഫ്രാന്‍സ് ഫൈനലില്‍ ഏറ്റുമുട്ടുന്നതിനു മുമ്പുളള മല്‍സരമാണ് ഗാന്ധിഗ്രാം മൈതാനിയില്‍ അരങ്ങേറിയത്. മല്‍സര വിജയികള്‍ക്ക് ഡി. സി .സി ജനറല്‍ സെക്രട്ടറി സോണിയ ഗിരി വേള്‍ഡ് കപ്പ് മാതൃക കപ്പ് നല്കി. കോണ്‍ഗ്രസ്സ് പാര്‍ലിമെന്ററി പാര്‍ട്ടി ലീഡര്‍ തോമസ് തൊകലത്ത് മുഖ്യാതിഥിയായിരിന്നു മുനിസിപ്പല്‍ കൗണ്‍സിലര്‍ കുരിയന്‍ ജോസഫ്, പഞ്ചായത്ത് അംഗം ജെസ്റ്റിന്‍ ജോര്‍ജ്ജ്, ബ്ലോക്ക് സെക്രട്ടറി ശ്രീജിത്ത് പട്ടത്ത്, ജോസ് മാമ്പിള്ളി, വിശ്വനാഥന്‍ കെ. കെ എന്നിവര്‍ നേതൃത്വം നല്‍കി

 

Advertisement