ഇരിങ്ങാലക്കുട ഗവ .ഗേള്‍സ് സ്‌കൂളില്‍ ഇനി എ സി റൂമിലിരുന്ന് പഠിക്കാം.

996
Advertisement

ഇരിങ്ങാലക്കുട :പൊതു വിദ്യാഭ്യാസം സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട ഗവ .ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഓള്‍ഡ് സ്റ്റുഡന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ രണ്ട് ക്ലാസ് റൂമുകള്‍ ഹൈടെക് ആക്കുകയും അതില്‍ ഒരെണ്ണം ശീതീകരിക്കുകയും ചെയ്തതിന്റെ ഉദ്ഘാടനം ചാലക്കുടി എം പി യായ ടി വി ഇന്നസെന്റ് നിര്‍വഹിച്ചു.രണ്ട് ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ ചിലവഴിച്ചാണ് നിര്‍മ്മാണം പൂര്‍ത്തികരിച്ചത്.ഈ കാലഘട്ടത്തിലെ ആവശ്യത്തിനനുസരിച്ച് ഈ വിദ്യാലയത്തെ മുന്‍പന്തിയിലേക്ക് കൊണ്ട് വരിക എന്ന ലക്ഷ്യം വച്ച് കൊണ്ടാണ് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ഈ പ്രവര്‍ത്തി ചെയ്തത് . .ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു മുഖ്യ പ്രഭാഷണം നടത്തി .ഓള്‍ഡ് സ്റ്റുഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് പ്രൊഫ ഇ എച്ച് ദേവി അധ്യക്ഷത വഹിച്ചു .കൗണ്‍സിലര്‍ സോണിയ ഗിരി,പ്രൊഫ ഇ എച്ച് ദേവി ,മായാദേവി ,അംബിക ,ഗിരിജ,കോര്‍ഡിനേറ്റര്‍ സി എസ് അബ്ദുള്‍ ഹഖ് എന്നിവര്‍ സംസാരിച്ചു.