നഗരം നിശ്ചലമായി തേങ്ങലോടെ പോളേട്ടന് വിട

2954

ഇരിങ്ങാലക്കുട : മനസില്‍ തെളിഞ്ഞ് വരുന്ന ഓര്‍മ്മകളിലെ നെമ്പരങ്ങളോടെ തടിച്ച് കൂടിയ ആയിരങ്ങളുടെ പ്രര്‍ത്ഥനകളുമായി എം സി പോളേട്ടന് ഇരിങ്ങാലക്കുട ഹൃദയപൂര്‍വ്വം യാത്രമൊഴി നല്‍കി.ബുധനാഴ്ച്ച മുതല്‍ അണമുറിയാതെ ഒഴുകിയെത്തിയ നൂറ്കണക്കിനാളുകള്‍ ഹൃദയപൂര്‍വ്വം ശിരസ്സ് നമിച്ചാണ് നഗരനായകന് സ്‌നേഹാജ്ഞലി അര്‍പ്പിച്ചത്.വൈകീട്ട് 5ന് വീട്ടില്‍ വെച്ച് നടന്ന സംസ്‌ക്കാര കര്‍മ്മങ്ങള്‍ക്ക് ബിഷപ്പ് മാര്‍പോളി കണ്ണൂക്കാടന്‍,ഹൊസൂര്‍ രൂപതാ മെത്രാന്‍ ഫാ. സെബ്യാസ്റ്റാന്‍ പൊഴലിപ്പറമ്പില്‍,സി എം ഐ പ്രൊവന്‍ഷ്യാല്‍ ഫാ.വാള്‍ട്ടര്‍ തേലപ്പിള്ളി കത്തിഡ്രല്‍ വികാരി ഫാ.ആന്റു ആലപ്പാടന്‍ എന്നിവര്‍ നേതൃത്വം നല്‍കി.നിരവധി വൈദീകരും സന്യസ്തരുമടക്കം ആയിരങ്ങള്‍ ചടങ്ങില്‍ പങ്കുചേര്‍ന്നു.തുടര്‍ന്ന് ഠാണ ജംഗ്ഷന്‍ വഴി വിലാപയാത്രയായി കത്തിഡ്രല്‍ ദേവാലയത്തില്‍ എത്തി.കടകമ്പോളങ്ങള്‍ അടച്ചിട്ട് വ്യാപാരികള്‍ പോളേട്ടനോട് ആദരം പ്രകടിപ്പിച്ചു.സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി കത്തീഡ്രല്‍ ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. തുടര്‍ന്ന് കത്തിഡ്രല്‍ ദേവാലയത്തിലെ സെമിത്തേരിയില്‍ സംസ്‌ക്കരിച്ചു.ചാലക്കുടി എം.പി ഇന്നസെന്റ്, കെ.പി.സി.സി സെക്രട്ടറി അബ്രഹാം കെ.കെ, മുന്‍ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണന്‍, കൂടല്‍മാണിക്കം ദേവസ്വം ചെയര്‍മാന്‍ പ്രദീപ് യു മേനോന്‍, സെന്റ് ജോസഫ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ക്രിസ്റ്റി, ഡി വൈ എസ് പി ഫേമസ് വര്‍ഗ്ഗീസ്, ചാലക്കുടി എം.എല്‍.എ ബി.ഡി ദേവസി, ഡി സി സി സെക്രട്ടറി സക്കീര്‍ ഹുസൈന്‍, തൃശ്ശൂര്‍ അതിരൂപത സഹായ മെത്രാന്‍ ടോണി നീലങ്കാവില്‍, മുന്‍ എം.എല്‍.ഐ തോമസ് ചാഴിക്കാടന്‍, ബി ജെ പി ജില്ലാ പ്രസിഡണ്ട് എ നാഗേഷ്, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി മോഹന്‍ദാസ് തുടങ്ങിയവര്‍ എം സി പോളിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു.സംസ്‌ക്കാര ചടങ്ങുകള്‍ക്ക് ശേഷം ഇരിങ്ങാലക്കുട ആലത്തറയക്കല്‍ സര്‍വ്വകക്ഷി അനുസ്മരണസമ്മേളനവും നടന്നു.ഇരിങ്ങാലക്കുട പൗരാവലിയുടെ ആബിമുഖ്യത്തില്‍ അനുശോചന യോഗം സംഘടിപ്പിച്ചു. ആല്‍ത്തറക്കല്‍ വ്യാഴാഴ്ച്ച വൈകീട്ട് 6ന് ബഹുമാനപ്പെട്ട മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ നിമ്മ്യ ഷിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇരിങ്ങാലക്കുട എം എല്‍ ഐ പ്രൊഫ: അരുണന്‍ മാസ്റ്റര്‍, ഡിസിസി പ്രസിഡണ്ട് ടി.എന്‍ പ്രതാപന്‍, മുന്‍ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടന്‍, മുന്‍ എംഎല്‍എ പി.എ മാധവന്‍, മുന്‍ എം.പി സാവിത്രി ലക്ഷ്മണന്‍, മുന്‍ ഡിസിസി പ്രസിഡണ്ട് ഒ അബ്ദുറഹിമാന്‍ കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മനോജ്, കൂടല്‍മാണിക്യം ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ പ്രദീപ് യു മേനോന്‍ , കെ എസ് ഇ ലിമിറ്റഡ് എം.ഡി എ. പി ജോര്‍ജ്, ബിജെപി നിയോചക മണ്ഡലം പ്രസിഡണ്ട് ടി.എസ് സുനില്‍ കുമാര്‍, കെ ശ്രീകുമാര്‍ , ടി കെ റിയാസുധിന്‍, ഡോ. മാര്‍ട്ടിന്‍ , ടി കെ വര്‍ഗ്ഗീസ്, ജോണി സെബാസ്റ്റ്യന്‍, തങ്കപ്പന്‍ മാസ്റ്റര്‍, ഡി.സി.സി സെക്രട്ടറിമാരായ എം എസ് അനില്‍കുമാര്‍, ആന്റോ പെരുമ്പിള്ളി, സോണിയ ഗിരി, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ടുമാരായ ടി.വി ചാര്‍ളി, വര്‍ഗ്ഗീസ് പുത്തനങ്ങാടി, ടി.വി ജോണ്‍സന്‍, ടി ജെ തോമസ്. എം പി രാജു മാസ്റ്റര്‍, പോളി കുറ്റിക്കാടന്‍, പി ഐ ആന്റണി, ജോസഫ് ചാക്കോ, ബൈജു കുറ്റിക്കാട്, എ ഹൈദ്രോസ് തുടങ്ങിയ നേതാക്കര്‍ അനുശോചനം രേഖപ്പെടുത്തി.

 

Advertisement