.

ഇരിങ്ങാലക്കുട- ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ നിന്ന് തെക്കെ നടയിലേക്ക് എത്താനുള്ള ക്ഷേത്ര ഇടവഴി പൊതുജനങ്ങള്‍ക്ക് ഓട്ടോറിക്ഷയില്‍ ഉള്‍പ്പടെ ഗതാഗതം ചെയ്യാന്‍ സൗകര്യമൊരുക്കി തുറക്കാന്‍ 04/09/2018 ലെ ദേവസ്വം ഭരണസമിതി യോഗം ഏകകണ്ഠമായി തീരുമാനിച്ചു. ക്ഷേത്രമതിലിനു നാശം തട്ടാത്ത വിധം ഓട്ടോറിക്ഷ, മോട്ടോര്‍ ബൈക്ക്, സ്‌കൂട്ടര്‍, സൈക്കിള്‍ പോലുള്ള വാഹനങ്ങളിലും കാല്‍നടയായും ഗതാഗതം ചെയ്യാന്‍ സൗകര്യമൊരുക്കണമെന്ന പൊതുജന ആവശ്യം ന്യായമാണെന്ന് ഭരണസമിതി വിലയിരുത്തി.
ക്ഷേത്രോത്സവം, കര്‍ക്കിടകമാസം തുടങ്ങി ക്ഷേത്രത്തിന് വഴി കടന്നു പോകുന്ന പരിസരം ഉപയോഗിക്കാന്‍ ആവശ്യം വരുമ്പോള്‍ ഒഴികെയുള്ള ദിവസങ്ങളില്‍ മേല്‍പ്രകാരം യഥേഷ്ടം ഉപയോഗിക്കാന്‍ അനുവദിക്കാനാണ് തീരുമാനം.2018 സപ്തംബര്‍ 6 ന് രാവിലെ 11.30ന് ദേവസ്വം അധികൃതരുടെ നേതൃത്വത്തില്‍ പൊതുജന സാന്നിദ്ധ്യത്തില്‍ പ്രസ്തുത വഴി തുറന്നു നല്‍കുന്നതാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here