പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവില്‍ കേന്ദ്ര സര്‍ക്കാരിനനെതിരെ ഇരിങ്ങാലക്കുടയില്‍ ഡി.വൈ.എഫ്.ഐ പ്രതിഷേധം.

492

പ്രതിദിനം പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിപ്പിക്കാനുള്ള അവകാശം സ്വകാര്യ കമ്പനികള്‍ക്ക് നല്‍കി നാടിനെ കൊള്ളയടിക്കാന്‍ അവസരം നല്‍കിയിരിക്കുകയാണ് സംഘപരിവാരം നിയ്യന്ത്രിക്കുന്ന മോദീ സര്‍ക്കാര്‍. സ്വകാര്യ കമ്പനികള്‍ക്ക് കൊള്ളയടിക്കാന്‍ നാട്ടിലെ ജനങ്ങളുടെ കീശ തുറന്ന് കൊടുത്ത മോദീ സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ വിമര്‍ശിക്കാതെ സര്‍ക്കാര്‍ നികുതി കുറയ്ക്കാത്തതാണ് വിലവര്‍ധനവിന് കാരണമെന്ന് ചര്‍ച്ച ചെയ്യുന്നത് ദൗര്‍ഭാഗ്യകരമാണ്. എണ്ണവില താഴുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് വില കുറച്ച് നല്‍കാതിരിക്കുകയും ആഗോള വിപണിയിലെ ക്രൂഡോയില്‍ വില വര്‍ദ്ധിക്കുമ്പോള്‍ ഉപഭോക്താക്കളെ പിഴിഞ്ഞെടുക്കുകയുമാണ് കുത്തക കമ്പനികള്‍ ചെയ്യുന്നത്. ബി.ജെ.പി. സര്‍ക്കാര്‍ പെട്രോള്‍ ഡീസല്‍ വില നിര്‍ണ്ണയാധികാരം സ്വകാര്യ കമ്പനികള്‍ക്ക് നല്‍കിയതോടെ വില അടിക്കടി കുതിച്ചുയര്‍ന്ന് ഇപ്പോള്‍ പെട്രോളിന്റെ ശരാശരി വില 78.61 രൂപയും ഡീസലിന്റെത് 71.52 ഉം ആയിരിക്കുകയാണ്. രാജ്യം മുഴുവന്‍ ഇതിനെതിരെ കനത്ത പ്രതിഷേധത്തിലാണ്. ഇരിങ്ങാലക്കുടയില്‍ ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ വിവിധ സ്ഥലങ്ങളില്‍ നടന്ന പ്രതിഷേധ പരിപാടികള്‍ക്ക് ബ്ലോക് സെക്രട്ടറി സി.ഡി.സിജിത്ത്, പ്രസിഡണ്ട് ആര്‍.എല്‍.ശ്രീലാല്‍, നേതാക്കളായ വി.എ.അനീഷ്, ആര്‍.എല്‍.ജീവന്‍ലാല്‍, ഐ.വി. സജിത്ത്, പി.കെ. മനുമോഹന്‍, വി.എന്‍.സജിത്ത്, ബി.കെ.അഭിജിത്ത്, കെ.കെ.ശ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.

 

Advertisement