ഇരിങ്ങാലക്കുട : വിശുദ്ധ മറിയം ത്രേസ്യയുടെ കബറിടത്തില്‍ നവ.16 ന് ശനിയാഴ്ച നടത്തുന്ന ദേശീയ ആഘോഷങ്ങളുടെ സ്വാഗത സംഘം ഓഫീസിന്റെ ഉല്‍ഘാടനം രൂപത വികാരി ജനറാള്‍ മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ ഉല്‍ഘാടനം ചെയ്തു. ഹോളി ഫാമിലി സന്യാസ സമൂഹത്തിന്റെ വികാരി ജനറാള്‍ സി. ഉദയ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പബ്ലിസിറ്റി ചെയര്‍മാന്‍ ഫാ. ജോണ്‍ കവലക്കാട്ട് പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ടെല്‍സണ്‍ കോടോളി പ്രൊവിന്‍ഷ്യല്‍മാരായ സി.രഞ്ജന സി.എല്‍സി സേവ്യര്‍ കൗണ്‍സിലേഴ്‌സ് എന്നിവര്‍ പ്രസംഗിച്ചു നവ 16ന് ശനിയാഴ്ച വൈകിട്ട് നടക്കുന്ന പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രതിപക്ഷ നേതാവ് കേന്ദ്ര മന്ത്രി സംസ്ഥാന മന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കാന്ന മുപ്പതിനായിരത്തോളം പേര്‍ പങ്കെടുക്കുന്ന കൃതഞ്ജത ബലിയില്‍ കര്‍ദ്ദിനാള്‍ മാര്‍ വത്തിക്കാന്‍ പേപ്പല്‍ പ്രതിനിധി മെത്രാന്‍മാര്‍ എന്നിവര്‍ കാര്‍മ്മീകത്വം വഹിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here