ഇരിങ്ങാലക്കുട : വിമല സെന്‍ട്രല്‍ സ്‌കൂള്‍ താണിശ്ശേരി 2019 ജൂലൈ 18 പുതിയ അധ്യയന വര്‍ഷത്തില്‍ സ്‌കൂള്‍ കൗണ്‍സില്‍ രൂപീകരണത്തിന് സാക്ഷ്യം വഹിച്ചു. ഇരിഞ്ഞാലക്കുട സി. ഐ. മിസ്റ്റര്‍ ബിജോയ് പി. ആര്‍ ഈ വിശിഷ്ടകര്‍മ്മത്തിനു അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സെലിന്‍ നെല്ലംകുഴി ഭരണസാരഥികളുടെ ഉത്തരവാദിത്വം ഓര്‍മപ്പെടുത്തി. സ്‌കൂള്‍ മാനേജര്‍ റവ. സിസ്റ്റര്‍ മേഴ്സി കരിപ്പായി, വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആഷ്ലി, പി ടി എ. പ്രസിഡന്റ് മിസ്റ്റര്‍ ആന്റോ പെരുമ്പിള്ളി എന്നിവരുടെ സാന്നിധ്യം ഈ കര്‍മ്മത്തിനു നിറച്ചാര്‍ത്തേകി. മാസ്റ്റര്‍ പാര്‍ത്ഥസാരഥി പി എ, കുമാരി കരോളിന തോബിയാസ് എന്നിവരെ സ്‌കൂള്‍ ലീഡറായി അവരോധിക്കപ്പെട്ടു. ആര്‍ട്‌സ് ക്ലബ് സെക്രട്ടറിമാരായി മാസ്റ്റര്‍ ക്രിസ്റ്റോ പയസ്, കുമാരി മരിയ ബേബിയേയും സ്‌പോര്‍ട്‌സ് സെക്രട്ടറിമാരായി മാസ്റ്റര്‍ ഫെബിന്‍ പി. എം, കുമാരി ജോവിറ്റ സ്റ്റാന്‍ലിയേയും വിവിധ ഹൌസ് ക്യാപ്റ്റന്‍മാരെയും ചുമതലയേല്‍പ്പിച്ചു. കലാപരിപാടികളോടുകൂടി ചടങ്ങിന് സമാപനം കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here