കൂടൽമാണിക്യം ക്ഷേത്രത്തിലെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു

116

ഇരിങ്ങാലക്കുട :2020 തിരുവുത്സവം മാറ്റിവച്ച സാഹചര്യത്തിൽ കൂടൽമാണിക്യ സ്വാമിക്ക് മനസ്സുകൊണ്ട് വഴിപാടായി സമർപ്പിക്കുവാൻ നിശ്ചയിച്ച സംഖ്യ കമ്മിറ്റിയുടെ അഭ്യർത്ഥന മാനിച്ച് ഭക്തജനങ്ങൾ ദേവസ്വത്തിന് നൽകിത്തുടങ്ങി .ക്ഷേത്രത്തിലെ ചുറ്റമ്പലത്തിനുള്ളിലെ കലവറ , 7 മുറികളുടെ പഴയ പ്ലാസ്റ്ററിങ്ങ്‌ പൊളിച്ച് പുതിയ ഫ്ലോറിങ്ങ് ,സീലിങ്ങ് , അറ്റകുറ്റപ്പണികളും പെയിൻ്റിങ്ങും ചെയ്തു തുടങ്ങി.ഭക്തജനങ്ങളുടെ സoഭാവനകൾ വരുന്നതനുസരിച്ച് തീർത്ഥക്കുള ശുചീകരണം,തെക്കേ ഊട്ടുപുര ,പടിഞ്ഞാറെ നടപ്പുര എന്നിവയുടെ പണികളും തുടങ്ങിയതായി ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ അറിയിച്ചു .

Advertisement