ഇരിങ്ങാലക്കുട : ഹരിതാഭമായ ഒരു ചുറ്റുപാടും പരിസരവും നമുക്കുണ്ടാകണമെന്ന ലക്ഷ്യത്തോടെ നടാം നട്ടു വളര്‍ത്താം എന്ന ആശയവുമായി കാട്ടൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് ഞാറ്റവേല ചന്ത ആരംഭിക്കുന്നു. ചന്തയില്‍ പുഷ്പ-ഫല-സസ്യമേളയും, ഹരിതം സഹകരണം- കശുമാവിന്‍തൈ വിതരണം വിത്ത് -പച്ചക്കറി തൈവിതരണവും മുട്ടക്കോഴി വിതരണവും, വിവിധ സ്റ്റാളുകളും, കര്‍ഷകരെ ആദരിക്കലും ഇങ്ങനെ വിവിധ തരം പരിപാടികള്‍ ഈ അഞ്ചുദിവസം ഉണ്ടായിരിക്കും. ഞാറ്റുവേല ചന്ത ഇരിങ്ങാലക്കുട എം.എല്‍.എ.പ്രൊഫ.കെ.യു.അരുണന്‍ ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് രാജലക്ഷ്മികുറുമാത്ത് അധ്യക്ഷത വഹിക്കും.
Advertisement