ഇരിങ്ങാലക്കുട : മാപ്രാണം വര്‍ണ്ണ തീയേറ്ററിന് പിറകുവശം താമസിക്കുന്ന വാലത്ത് രാജന്‍ (65 വയസ്സ്) നെയാണ് പാര്‍ക്കിങ്ങ് തര്‍ക്കത്തെ തുടര്‍ന്ന് വര്‍ണ തീയേറ്റര്‍ ഉടമ സഞ്ജയ് രവിയുടെ നേതൃത്വത്തിലുള്ള സംഘം വെട്ടിക്കൊന്നത്.സംഭവം നടന്ന ഉടന്‍ ഡിവൈഎസ്പി ഫെയ്മസ് വര്‍ഗ്ഗീസ് രൂപീകരിച്ച എസ്എച്ച്ഒ ബിജോയ് യുടെയും എസ്‌ഐ സുബിന്തിന്റെയും നേതൃത്വത്തില്‍ എഎസ്‌ഐ. ബാബു, ജെനിന്‍, ജോസഫ്, മനോജ് എ കെ ,അനൂപ് ലാലന്‍,വൈശാഖ് മംഗലന്‍ എന്നിവരടങ്ങുന്ന പ്രത്യേക കുറ്റാന്വേഷണ സംഘത്തിന്റെ ഊര്‍ജ്ജിതമായ തിരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടാനായത്. ഊരകം മണികണ്ഠന്‍ 25 വയസ് ആണ് കസ്റ്റഡിയില്‍ ഉള്ളത്. പ്രതിയെ കൂടുതല്‍ വിവരങ്ങള്‍ക്കായി കസ്റ്റഡിയില്‍ ചോദ്യം ചെയ്തു വരുന്നു. കേസില്‍ ഉള്‍പ്പെട്ട മറ്റു പ്രതികളുടെ നീക്കങ്ങള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്. ആക്രമത്തില്‍ ഉള്‍പ്പെട്ട എല്ലാവരും ഉടന്‍ കസ്റ്റഡിയില്‍ ആകുമെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here