Thursday, May 14, 2026
31.9 C
Irinjālakuda

വിസ വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ രണ്ടുപേരെ ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയിലെടുത്തു

ഇരിങ്ങാലക്കുട :ആല്‍ത്തറയ്ക്ക് സമീപം പ്രവര്‍ത്തിച്ചുവന്നിരുന്ന എമിഗ്രോ സ്റ്റഡി അബ്രോര്‍ഡ് എന്ന സ്ഥാപനത്തിന്റെ മാനേജിങ്ങ് പാര്‍ട്ടണര്‍മാരായ മിജോ, സുമേഷ് എന്നിവരെയാണ് ഇരിങ്ങാലക്കുട പോലീസ് കസ്റ്റഡിയിലെടുത്തത്. കാനഡയിലേക്ക് പോകാന്‍ വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം കൈപറ്റി ഇതുവരേയും വിസയോ, പണമോ ലഭിക്കാഞ്ഞതിനെ തുടര്‍ന്ന് പുത്തൂര്‍ സ്വദേശിയായ യുവാവ് കഴിഞ്ഞ ദിവസം ഇരിങ്ങാലക്കുട പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് ചൊവ്വാഴ്ച ഇത്തരത്തില്‍ വിദേശത്തേക്ക് കൊണ്ടുപോകാമെന്ന് വിസ വാഗ്ദാനം ചെയ്ത് കബളിക്കപ്പെട്ട നിരവധി പേര്‍ എമിഗ്രോ ഓഫീസിലെത്തി ഇരുവരേയും തടഞ്ഞുവെച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഇരുവരേയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. പണം നല്‍കി വിസ കിട്ടാതെ കബളിക്കപ്പെട്ട മറ്റുള്ളവരില്‍ നിന്നും പോലീസ് പരാതി എഴുതി വാങ്ങി. കാനഡ, ആസ്േ്രടലിയ, യു.കെ., തുടങ്ങിയ സ്ഥലങ്ങളിലേയ്ക്ക് ജോബ് വിസ നല്‍കാം എന്ന് പറഞ്ഞ് ജില്ലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പേരില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്. സോഷ്യല്‍ മീഡിയകളില്‍ പരസ്യം നല്‍കിയാണ് ഇവര്‍ ഉപഭോക്താക്കളെ ആകര്‍ഷിച്ചിരുന്നത്. ലക്ഷങ്ങളാണ് വിസയ്ക്കായി ഇവര്‍ ഓരുരുത്തരില്‍ നിന്നും വാങ്ങിയിട്ടുള്ളതായി പറയുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും വിസ ലഭിയ്ക്കാതെയായപ്പോഴാണ് പലരും പരാതിയുമായി രംഗത്ത് എത്തിയത്. തൃശ്ശൂരിലും സമാന രീതിയില്‍ തട്ടിപ്പ് നടത്തിയിരുന്നതായും പറയുന്നുണ്ട്.

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img