തദ്ദേശ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

170

മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്തുക. ഡിസംബർ 8 ചൊവ്വാഴ്ച ഒന്നാംഘട്ടം – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി എന്നീ അഞ്ച് ജില്ലകളിലായി. രണ്ടാംഘട്ടം ഡിസംബർ 10 വ്യാഴാഴ്ച – കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് എന്നീ 5 ജില്ലകൾ. മൂന്നാംഘട്ടം ഡിസംബർ 14 തിങ്കളാഴ്ച – മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ നാല് ജില്ലകളിലായി. എല്ലാ ജില്ലകളിലും ഡിസംബർ 16 ബുധനാഴ്ചയാണ് വോട്ടെണ്ണൽ. നവംബർ 12ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം. തെരഞ്ഞെടുപ്പ് നടത്തുക കോവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ച്. ഡിസംബർ 31ന് മുൻപ് പുതിയ ഭരണസമിതി നിലവിൽ വരും. 1,199 സ്ഥാപനങ്ങളിലേക്ക് ആണ് തെരഞ്ഞെടുപ്പ് നടക്കുക. സംസ്ഥാനത്ത് ആകെ വോട്ടർമാർ 2.71 കോടി.

Advertisement