കാട്ടൂര്‍ ഗ്രാമപഞ്ചായത്ത് 2018-19 ബജറ്റ് അവതരിപ്പിച്ചു

523

കാട്ടൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2018-19 വര്‍ഷത്തേക്കുള്ള 9.56 കോടി വരുന്ന ബജറ്റ് അംഗീകരിച്ചു.70 ലക്ഷം രൂപ തനതുവരുമാനവും 5.92 കോടി രൂപ സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന ഗ്രാന്റുകളും ഉള്‍പ്പടെയാണ് പഞ്ചായത്തിന്റെ വരവുകള്‍ പ്രതീക്ഷിക്കുന്നത്.നിയോജക മണ്ഡല ആസ്തികവികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.9.44 കോടി രൂപ ചെലവും 11.3 ലക്ഷം രൂപ നീക്കിയിരുപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് വൈസ് പ്രസിഡന്റ് ബീന രഘു അവതരിപ്പിച്ചു.ബജറ്റില്‍ ലൈഫ് പാര്‍പ്പിട പദ്ധതിക്കും ഹരിതകേരളത്തിനുമാണ് ഊന്നല്‍ നല്‍കിയിട്ടുള്ളത്.ലൈഫ് -ഭവന പദ്ധതികള്‍ക്കുവേണ്ടി 46.73 ലക്ഷം രൂപയും ഹരിത കേരളം പദ്ധതിയില്‍ ജലസംരക്ഷണത്തിനും കൃഷി വികസനത്തിനുമായി 30 ലക്ഷം രൂപയും പഞ്ചായത്തിന്റെ നിലവിലുള്ള പൊതുശ്മശാനം ആധൂനികവത്കരിച്ച് ഗ്യാസ്‌ക്രിമിറ്റോറിയമാക്കി മാറ്റുന്നതിന് 38 ലക്ഷം രൂപയും വകവരുത്തിയിട്ടുണ്ട് .റോഡ് പുനരുദ്ധാരണ പദ്ധതികള്‍ക്ക് എം എല്‍ എ ,എംപി ഫണ്ടുകള്‍ ഉള്‍പ്പടെ 65.24 ലക്ഷം രൂപയും വകവരുത്തിയിട്ടുണ്ട്.അംഗന്‍വാടികളുടെ ഭൗതിക സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് 23.58 ലക്ഷം രൂപയും സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്കായി 16.15 ലക്ഷം രൂപയും ആരോഗ്യമേഖലക്കായി 19.64 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.ബജറ്റ് അവതരണയോഗത്തില്‍ പ്രസിഡന്റ് മനോജ് വലിയപ്പറമ്പില്‍ അധ്യക്ഷനായിരുന്നു.ബജറ്റ് ചര്‍ച്ചയില്‍ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ രമേഷ് ,ക്ഷേമകാര്യസ്റ്റാന്റിംഗ് ചെയര്‍പേഴ്‌സണ്‍ ടിവി ലത ,ആരോഗ്യം-വിദ്യാഭ്യാസം സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ടി കെ രമേഷ്,ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയശ്രീ സുബ്രമണ്യന്‍ ,പഞ്ചായത്ത് അംഗങ്ങളായ എംജെ റാഫി,ഷീജ പവിത്രന്‍ ,സുമ ശേഖരന്‍ ,ബെറ്റി ജോസ് ,ധീരജ് തേറാട്ടില്‍ ,രാജലക്ഷ്മി കുറുമാത്ത്,എ എസ് ഹൈദ്രോസ് ,സ്വപ്‌ന നജിന്‍ ,അമീര്‍ തൊപ്പിയില്‍ ,സെക്രട്ടറി ഷാജിക്ക് എം എച്ച് എന്നിവര്‍ പങ്കെടുത്തു

Advertisement