ഇരിങ്ങാലക്കുട : വിഷുപ്പുലരിയില്‍ കണിയൊരുക്കുന്നതില്‍ പ്രധാന ഇനമാണ് ഐശ്വര്യത്തിന്റെ പ്രതീകമായ വെള്ളരി.കണിയൊരുക്കാന്‍ കണ്ണിവെള്ളരി വിളവെടുപ്പുമായി ഇരിങ്ങാലക്കുടയില്‍ ക്രൈസ്റ്റ് കോളേജിനു സമീപത്തുള്ള ഉണ്ണിപ്പിള്ളില്‍ നഴ്സറി ഒരുങ്ങിക്കഴിഞ്ഞു. രണ്ടര ഏക്കര്‍ കൃഷിയിടത്തില്‍ 16 ടണ്ണോളം വരുന്ന കണിവെള്ളരി വിളവെടുപ്പാണ് നടത്തിയത്.55 ദിവസത്തെ പരിചരണത്തില്‍ ജൈവവളമുപയോഗിച്ചാണ് ഇത്രയും കണിവെള്ളരി വിളയിച്ചത്.കിലോയ്ക്ക് 30 രൂപ നിരക്കിലാണ് ഇവിടെ വിറ്റുകൊണ്ടിരിക്കുന്നത്. സൗഭാഗ്യ ഇനത്തില്‍പ്പെട്ട വെള്ളരിയാണ് കൂടുതല്‍ കൃഷി ചെയ്തിരിക്കുന്നത്.കൂടാതെ വിഷുവിന് ഉപയോഗിക്കാന്‍ വിഷരഹിത പച്ചക്കറികള്‍ ആയി പടവലവും പാവയ്ക്കയും വെണ്ടയും പയറും തുടങ്ങി ഒട്ടനവധി പച്ചക്കറികള്‍ കൃഷി ചെയ്തിട്ടുണ്ട് ഉണ്ണിപ്പിള്ളില്‍ നഴ്സറിയുടെ ഉടമ പ്രൊഫ ജോണി സെബാസ്റ്റിയന്റേയും ഭാര്യ ബിയാട്രിസ് ജോണിയുടേയും നേതൃത്വത്തിലുള്ള ടീം . കണി വെള്ളരിക്ക് ഇരിങ്ങാലക്കുടയിലുള്ള കച്ചവടക്കാര്‍ക്കു പുറമേ കുന്നംകുളം , പട്ടാമ്പി എന്നിവിടങ്ങളിലും ആവശ്യക്കാരേറെയെന്നു അവര്‍ പറയുന്നു

 

LEAVE A REPLY

Please enter your comment!
Please enter your name here