ഇരിങ്ങാലക്കുട- മുരിയാട് സി.പി.ഐ(എം) ലോക്കല്‍ കമ്മറ്റി അംഗവും ദിര്‍ഘകാലം വളന്റിയര്‍ ക്യാപ്റ്റനുമായിരുന്ന വി.കെ.സതീശന്‍ നിര്യാതനായി. മേയ് മാസം 2 ന് ഇരിങ്ങാലക്കുടയില്‍ വച്ച് മംഗലത്ത് ബസ് തട്ടിപരിക്കേറ്റ സതീശനെ ആദ്യം സഹകരണ ആശുപത്രിയിലും തുടര്‍ന്ന് എലൈറ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. എലൈറ്റ് ആശുപത്രിയില്‍ അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലും അബോധാവസ്ഥയില്‍ കഴിഞ്ഞുവരികയായിരുന്നു. വെന്റിലേറ്റര്‍ സഹായത്താല്‍ കഴിഞ്ഞിരുന്ന സതീശന്‍ ഇന്ന് പുലര്‍ച്ചെ 2.30 ന് മരണത്തിന് കീഴടങ്ങി. സംസ്‌കാരം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വൈകീട്ട് മുരിയാട് വസതിയില്‍ ഭാര്യ രാജി (മുരിയാട്) മക്കള്‍ സൂരജ് ,ശ്രീരാജ് ,മരുമകള്‍ -ഗ്രീഷ്മ .സഹോദരങ്ങള്‍- വത്സന്‍, മനോഹരന്‍ ,രമണി ,ഉഷ

LEAVE A REPLY

Please enter your comment!
Please enter your name here