ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട ജൂഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ തൊണ്ടി മുതലുകള്‍ സൂക്ഷിക്കുന്ന മുറിയില്‍ നിന്നും പൂട്ടുപൊളിച്ച് തുറന്ന് അവിടെ സൂക്ഷിച്ചിരുന്ന ആയുധങ്ങള്‍ ഉള്‍പ്പടെയുള്ള തൊണ്ടിമുതലുകള്‍ മോഷണം പോയിരുന്നു.തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ നഷ്ടപ്പെട്ട ആയുധങ്ങള്‍ മറ്റും കൂടല്‍മാണിക്യം ദേവസ്വം ഭരണസമിതിയുടെ ഓഫീസില്‍ നിന്നും കണ്ടെടുത്തിരുന്നു.എന്നാല്‍ മജിസ്‌ട്രേറ്റ് കോടതിയിലെ സൂപ്രണ്ട് ഇന്‍ ചാര്‍ജ്ജ് മോഷണം പോയ സംഭവത്തെ കുറിച്ച് പോലീസില്‍ പരാതിപ്പെട്ടത് പ്രകാരം പോലീസ് ഇന്ത്യന്‍ ശിക്ഷാ നിയമം 461 ,380 വകുപ്പുകള്‍ പ്രകാരം കേസ്സെടുത്തിട്ടുള്ളതുമാണെന്നും പക്ഷെ നാളിതു വരെയായി ആരെയും അറസ്‌ററ് ചെയ്തിട്ടില്ലെന്നും നിയമപരമല്ലാത്ത രീതിയില്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോയി പ്രതികളുടെ അറസ്റ്റ് ഒഴിവാക്കുകയുമാണെന്ന് ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റായ അഡ്വക്കേറ്റ് ആന്റണി തെക്കേക്കരയും യൂണിറ്റ് പ്രസിഡന്റ് അഡ്വ.പി ജെ തോമസും പ്ത്രസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.കേസിനെ അട്ടിമറിക്കാനുള്ള നീക്കങ്ങള്‍ നടന്നുവരുന്നുണ്ടെന്നും ഈ വിഷയത്തില്‍ നിഷ്പക്ഷ്മായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കേരളസംസ്ഥാന ആഭ്യന്തര മന്ത്രിയോടും കേരളഹൈക്കോടതിയോടും ആവശ്യപ്പെടുവാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു

 

LEAVE A REPLY

Please enter your comment!
Please enter your name here