ഇടിച്ചക്ക മാങ്ങാ കൂട്ടാന്‍

1215

ചേരുവകള്‍

ഇടിച്ചക്ക – കഷ്ണങ്ങള്‍ ആക്കിയത്
പച്ചമാങ്ങ – കഷ്ണങ്ങള്‍ ആക്കിയത്
മുരിങ്ങക്കാ
തേങ്ങ ചിരകിയത് – അര മുറി
ജീരകം – 1/8 സ്പൂണ്‍
പച്ചമുളകും ഉണക്കമുളകും – എരുവിന് ആവശ്യമായത്
പുളിയില്ലാത്ത മോര് – 1/4 കപ്പ്
മഞ്ഞള്‍പ്പൊടി – 1/2 സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
കടുക് – 1 സ്പൂണ്‍
ഉലുവ – 1/4 സ്പൂണ്‍
ഉണക്കമുളക് – 1
കറിവേപ്പില
വെളിച്ചെണ്ണ – 2 സ്പൂണ്‍

തയ്യാറാക്കുന്ന വിധം

 

ഇടിച്ചക്കയും മാങ്ങയും മുരിങ്ങക്കോലും മഞ്ഞളും ഉപ്പും ചേര്‍ത്ത് പാകത്തിന് വെള്ളവുമോഴിച്ചു വേവിക്കുക. തേങ്ങയും ജീരകവും പച്ചമുളകും ഉണക്കമുളകും കൂടി വെണ്ണ പോലെ അരച്ചത് വെന്ത കഷ്ണത്തിലേക്ക് ചേര്‍ക്കുക. പുളിയില്ലാത്ത മോരും കൂടി ചേര്‍ത്ത് ഇളക്കി തിളപ്പിക്കുക . ഒരു തിള വന്നാല്‍ വാങ്ങി വയ്ക്കുക. ഒരു ചീനച്ചട്ടിയില്‍ 2 സ്പൂണ്‍ എണ്ണ ചൂടാകുമ്പോള്‍ കടുകും ഉലുവയും ഉണക്കമുളകും കറിവേപ്പിലയും വറുത്തു കൂട്ടാനില്‍ ചേര്‍ക്കുക. ഇടിച്ചക്ക മാങ്ങാ കൂട്ടാന്‍ തയ്യാര്‍

 

Advertisement