ഇരിങ്ങാലക്കുട:ജൂനിയർ ചേംബർ ഇൻ്റർ നാഷ്ണൽ ആഗോളവ്യാപകമായി നടത്തുന്ന മൈ സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായി ജെ.സി.ഐ.ഇരിങ്ങാലക്കുട ചാപ്റ്റർ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിയിലെ 14-ാം വാർഡിലെ ക്രൈസ്റ്റ് കോളേജ് ലിങ്ക് റോഡ് ദത്തെടുത്ത് ശുചികരണ പ്രവർത്തനങ്ങൾ നടത്തി. പ്രവർത്തനോൽഘാടനം പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ക്രൈസ്റ്റ് കോളേജ് വൈസ് പ്രിൻസിപ്പാളുമായ ‘മാവച്ചൻ’ ഫാ.ജോയ് പീണിക്ക പറമ്പിൽ ഉൽഘാടനം ചെയ്തു. ജെ.സി.ഐ.പ്രസിഡൻ്റ് ജെൻസൻ ഫ്രാൻസീസ് അദ്ധ്യക്ഷത വഹിച്ചു. മുൻ പ്രസിഡൻ്റ് മാരായ ഷിജു പെരേപ്പാടൻ, ജിസൻ പി.ജെ, ടെൽസൺ കേട്ടോളി ,ജോർജ് പുന്നേലിപറമ്പിൽ, അഡ്വ.ഹോബി ജോളി ,ലിഷോൺ ജോസ് ,ഡയസ് ജോസഫ് ,ഗവേണിങ്ങ് ബോർഡംഗങ്ങളായ ഷാജു പാറേക്കാടൻ നിസ്സാർ അഷറഫ്,സന്തോഷ്, ജെയിസൺ പൊന്തോക്കൻ സാൻ്റോ വിസ്മയ എന്നിവർ പ്രസംഗിച്ചു.
Advertisement