വനിതകള്‍ക്ക് ജോലി സംവരണം ഏര്‍പ്പെടുത്തണം: മഹിള ജനത.

72

ഇരിങ്ങാലക്കുട :സര്‍ക്കാര്‍ – അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് വനിത സംവരണം ഏര്‍പ്പെടുത്തണമെന്ന് മഹിള ജനതാ ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.വനിതാ ബില്ല് പാര്‍ലിമെന്റില്‍ പാസാക്കുന്നകാര്യത്തില്‍ ഭൂരിഭാഗം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ആത്മാര്‍ത്ഥയില്ലായെന്ന് ഇരിങ്ങാലക്കുടയില്‍ പ്രിയ ഹാളില്‍ ചേര്‍ന്ന പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. വ്യാജ പരാതികള്‍ നല്കി പുരുഷന്‍മാരെ കുടുക്കുവാന്‍ ശ്രമിക്കുന്ന സ്ത്രീകള്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കണം. പൗരത്വ രജിസ്ട്രര്‍ തയ്യാക്കുവാന്‍ വരുന്ന ഉദ്യോഗസ്ഥരെ ചൂലെടുത്ത് ഓടിപ്പിക്കുവാന്‍.വീട്ടമ്മമാര്‍ തയ്യാറകണമെന്ന പ്രമേയവും യോഗം പാസ്സാക്കി.എല്‍.ജെ.ഡി.ജില്ലാ പ്രസിഡണ്ട് യൂജിന്‍ മോറേലി ഉദ്ഘാടനം ചെയ്തു. മേരി ആന്റണി അദ്ധ്യക്ഷത വഹിച്ചു.അജി ഫ്രാന്‍സിസ്, കെ.കെ.ബാബു എന്നിവര്‍ മുഖ്യ പ്രഭാഷണങ്ങള്‍ നടത്തി. ഡോ.പ്രവീണ്‍, കെ.പി.സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളെ സംബന്ധിച്ച് ക്ലാസെടുത്തു.മഹിളാ ജനതാ സംസ്ഥാന സെക്രട്ടറി കാ വ്യപ്രദീപ്, പോളി കുറ്റിക്കാടന്‍, ജിജ പി.രാഘവന്‍,റോബര്‍ട്ട് ഫ്രാന്‍സിസ്, സലോമസാണ്ടര്‍, എം.എം.നസീമ, ലിസ ജെയ്‌സണ്‍, ശ്രീദേവി വേണുഗോപാല്‍, വര്‍ഗീസ് തെക്കേക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisement