വിദ്യാര്‍ഥികളുടെ കുടുക്കയിലെ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക്

60

വെള്ളാങ്ങല്ലൂര്‍: വെള്ളാങ്ങല്ലൂര്‍ ആപ്പിള്‍ ബസാറിലെ രണ്ടു വിദ്യാര്‍ഥികള്‍ കുടുക്കയില്‍ ശേഖരിച്ച തങ്ങളുടെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. പള്ളി പറമ്പത്ത് വീട്ടില്‍ മുഹമ്മദ്‌ ബഷീര്‍, മുംസി ദമ്പതിമാരുടെ മക്കളായ ഉമരിയ്യ പബ്ലിക് സ്കൂളില്‍ പഠിക്കുന്ന ഏഴാം ക്ലാസ് വിദ്യാര്‍ഥി അഫ്താബും രണ്ടാം ക്ലാസ് വിദ്യാര്‍ഥി അല്‍ഫീനയുമാണ് പിതാവിന്റെ അനുവാദം വാങ്ങി സമ്പാദ്യം സംഭാവന നല്‍കിയത്. ഇവര്‍ നല്‍കിയ തുക വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ. ഏറ്റുവാങ്ങി. സി.പി.എം.ജില്ലാകമ്മിറ്റി അംഗം എം.രാജേഷ്‌, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഷാജി നക്കര, പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍, വാര്‍ഡ്‌ മെമ്പര്‍ രമ്യ സുദര്‍ശനന്‍, എം.ശ്രീജിത്ത്, കെ.എന്‍.ബാബു എന്നിവര്‍ സംബന്ധിച്ചു.

Advertisement