ഇരിങ്ങാലക്കുട : തൃശ്ശൂര്‍ റൂറല്‍ ജില്ല, ഇരിങ്ങാലക്കുട K9 സ്‌ക്വാഡിലെ പുതിയതായി ട്രെയിനിംഗ് കഴിഞ്ഞെത്തിയ നാര്‍കോട്ടിക് ഡോഗ് റാണ നെടുപുഴ സ്റ്റേഷന്‍ പരിധിയില്‍ ഇന്നലെ നടന്ന റെയിഡില്‍ അര കിലോ തൂക്കം വരുന്ന ചരസ് എന്ന മയക്ക് മരുന്ന് പിടിച്ചു. ഇരിങ്ങാലക്കുട K9 സ്‌ക്വാഡിലെ റാണ എല്ലായിനത്തില്‍ പെട്ട മയക്ക് മരുന്നുകളും മണത്ത് പിടിക്കാന്‍ പ്രത്യേക പരിശീലനം നേടിയ പട്ടിയാണ്. 10 മാസത്തെ പരിശീലനത്തിന് ശേഷം 2019 മാര്‍ച്ചിലാണ് റാണ ഇരിങ്ങാലക്കുട തൃശ്ശൂര്‍ റൂറല്‍ 9 SQUADല്‍ എത്തുന്നത്. സിപിഒ രാകേഷ് പി.ആര്‍, സിപിഒ. ജോജോ പി .ഒ എന്നിവരാണ് റാണയുടെ പരിശീലകര്‍. തൃശ്ശൂര്‍ റൂറല്‍ K9 SQUAD ഇന്‍ ചാര്‍ജ്ജ് എസ്‌സിപിഒ പി .ജി .സുരേഷിന്റെ നേതൃത്വത്തില്‍ രണ്ട് നേരം പരിശീലനം നടന്നു വരുന്നു. നെടുപുഴ കൃഷ്ണപിള്ള നഗറില്‍ മുഹമ്മദ് ഇക്ബാല്‍ എന്നയാളുടെ വീടിന് പുറക് വശത്ത് കുഴിച്ചിട്ട നിലയില്‍ പട്ടി മണത്ത് കണ്ടുപിടിച്ചത് അര കിലോയോളം ചരസ്സാണ്. മുഹമ്മദ് ഇക്ബാല്‍ റിമാന്റിലാണ്.
റാണയുടെ മിടുക്കിൽ രണ്ടര ലക്ഷം വിലമതിക്കുന്ന ചരസ്സ് പിടികൂടി
Advertisement