എസ്.എഫ്.ഐ ”സമഗ്ര കൃഷി സമൃദ്ധ നാട്” പദ്ധതിക്ക് തുടക്കമായി

61

പൊറത്തിശ്ശേരി :എസ്.എഫ്.ഐ ”സമഗ്ര കൃഷി സമൃദ്ധ നാട്” പദ്ധതിയുടെ ഭാഗമായി ജില്ലാ തല കൃഷിയുടെ ഉദ്ഘാടനം ഇരിങ്ങാലക്കുടയില്‍ നടന്നു. പൊറത്തിശ്ശേരിയിൽ അരഏക്കർ സ്ഥലത്താണ് കൃഷി ആരംഭിച്ചത്, കൃഷിക്ക് എസ്.എഫ്.ഐ ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയാണ് നേതൃത്ത്വം നൽകുന്നത്, സിപിഐ(എം) ജില്ല സെക്രെട്ടറി എം എം വർഗീസ് ഉദ്ഘാടനം നിർവഹിച്ചു ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ:കെ.യു.അരുണൻ മാസ്റ്റർ, എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം വി.പി ശരത് പ്രസാദ്, ജില്ലാ സെക്രട്ടറി സി.എസ് സംഗീത് , പ്രസിഡന്റ് ജാസിർ ഇക്‌ബാൽ, ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി വിഷ്ണു പ്രഭാകരൻ, പ്രസിഡന്റ് അമൽ ഇ.എ എന്നിവർ സന്നിഹിതരായിരുന്നു. പൂർണ്ണമായും ജൈവ രീതിയിൽ ചെയ്യുന്ന കൃഷിയിൽ വെണ്ട,വഴുതന,പയർ,നാടൻ പച്ചമുളക്ക് എന്നിവയാണ് ആദ്യഘട്ടത്തിൽ കൃഷിചെയ്യുന്നത്

Advertisement