തൃശൂർ ജില്ലയിൽ 1011 പേർക്ക് കൂടി കോവിഡ്; 483 പേർ രോഗമുക്തരായി

തൃശൂർ ജില്ലയിൽ ഞായറാഴ്ച (25/10/2020) 1011 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 483 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10292 ആണ്. തൃശൂർ സ്വദേശികളായ 107 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥീരികരിച്ചവരുടെ എണ്ണം 34352 ആണ്. 23867 പേരെയാണ് ആകെ രോഗമുക്തരായി ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. ജില്ലയിൽ സമ്പർക്കം വഴി 1010 പേർക്കാണ് രോഗം സ്ഥീരികരിച്ചത്. ഇതിൽ 9 പേരുടെ ഉറവിടം അറിയില്ല. അഞ്ച് സമ്പർക്ക ക്ലസ്റ്ററുകൾ വഴി രോഗബാധയുണ്ടായി. ക്ലസ്റ്ററുകൾ: പവർഗ്രിഡ് മാടക്കത്തറ ക്ലസ്റ്റർ 7, അൻസാർ ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകൻ) 1, എ.ആർ.ക്യാമ്പ് രാമവർമ്മപുരം ക്ലസ്റ്റർ 1, അശ്വിനി ഹോസ്പിറ്റൽ ക്ലസ്റ്റർ (ആരോഗ്യപ്രവർത്തകർ) 1, ജനറൽ ഹോസ്പിറ്റൽ തൃശൂർ ക്ലസ്റ്റർ (ആരോഗ്യ പ്രവർത്തകൻ) 1. മറ്റ് സമ്പർക്ക കേസുകൾ: 979. കൂടാതെ 7 ആരോഗ്യ പ്രവർത്തകർക്കും 4 ഫ്രന്റ് ലൈൻ വർക്കർമാർക്കും മറ്റു സംസ്ഥാനത്തു നിന്ന് എത്തിയ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചു.രോഗ ബാധിതരിൽ 60 വയസ്സിനുമുകളിൽ 92 പുരുഷൻമാരും 56 സ്ത്രീകളും പത്ത് വയസ്സിനു താഴെ 29 ആൺകുട്ടികളും 34 പെൺകുട്ടികളുമുണ്ട്. രോഗം സ്ഥീരികരിച്ച് ജില്ലയിലെ ആശുപത്രികളും കോവിഡ് ഫസ്റ്റ്‌ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലും കഴിയുന്നവർ:

  1. ഗവ. മെഡിക്കൽ കോളേജ് തൃശൂർ-315
  2. സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ-സി.ഡി മുളങ്കുന്നത്തുകാവ്-65
  3. എം.സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-31
  4. കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-48
  5. കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്- 44
  6. സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി-187
  7. വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-112
  8. വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-174
  9. സി.എഫ്.എൽ.ടി.സി കൊരട്ടി – 21
  10. പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ-367
  11. സി.എഫ്.എൽ.ടി.സി നാട്ടിക -391
  12. പി.എസ്.എം. ഡെന്റൽ കോളേജ് അക്കികാവ് -23
  13. ജ്യോതി സി.എഫ്.എൽ.ടി.സി, ചെറുതുരുത്തി-124
  14. എം. എം. എം. കോവിഡ് കെയർ സെന്റർ തൃശൂർ-89
  15. ജി.എച്ച് തൃശൂർ-39
  16. കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി -28
  17. ചാവക്കാട് താലൂക്ക് ആശുപത്രി -0
  18. ചാലക്കുടി താലൂക്ക് ആശുപത്രി -13
  19. തൃശൂർ കോ ഓപ്പറേറ്റീവ് ആശുപത്രി -11
  20. കുന്നംകുളം താലൂക്ക് ആശുപത്രി -25
  21. ജി.എച്ച് . ഇരിങ്ങാലക്കുട -17
  22. ഡി .എച്ച്. വടക്കാഞ്ചേരി -8
  23. അമല ആശുപത്രി-58
  24. ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-77
  25. മദർ ആശുപത്രി -13
  26. എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-7
  27. ഇരിങ്ങാലക്കുട കോ – ഓപ്പറേറ്റീവ് ആശുപത്രി -11
  28. ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ – 0
  29. രാജാ ആശുപത്രി ചാവക്കാട് – 3
  30. അശ്വിനി ഹോസ്പിറ്റൽ തൃശൂർ- 26
  31. സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -14
  32. മലങ്കര ഹോസ്പിറ്റൽ കുന്നംകുളം – 6
  33. റോയൽ ഹോസ്പിറ്റൽ കുന്നംകുളം – 1
  34. സെന്റ് ആന്റണീസ് പഴുവിൽ – 2
  35. അൻസാർ ഹോസ്പിറ്റൽ പെരുമ്പിലാവ്- 0
  36. യൂണിറ്റി ഹോസ്പിറ്റൽ കുന്നംകുളം – 0
  37. സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-16
    6813 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്.ഞായറാഴ്ച 1096 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 305 പേർ ആശുപത്രിയിലും 791 പേർ വീടുകളിലുമാണ്. ഞായറാഴ്ച മൊത്തം 5019 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതിൽ 3414 പേർക്ക് ആന്റിജൻ പരിശോധനയും 1458 പേർക്ക് ആർ.ടി.പി.സി.ആർ പരിശോധനയും, 147 പേർക്ക് ട്രുനാറ്റ് /സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയിൽ ഇതുവരെ ആകെ 2,63,154 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.ഞായറാഴ്ച 461 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 95,401 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 44 പേർക്ക് സൈക്കോ സോഷ്യൽ കൗൺസലർമാർ വഴി കൗൺസലിംഗ് നൽകി. ഞായറാഴ്ച റെയിൽവേ സ്റ്റേഷനുകളിലും ബസ്സ്റ്റാൻഡുകളിലുമായി 380 പേരെ ആകെ സ്‌ക്രീനിംഗ് ചെയ്തു.

Hot this week

Irungalakkuuttu Upajill School Girls Baccarat Tournament Junior Ankutti's section,...

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2026-27 ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു.

കാട്ടൂർ ഗ്രാമപഞ്ചായത്ത്‌ കൃഷിഭവൻ പരിധിയിലെ സുഗന്ധം ജോയിന്റ് ലിങ്കേജ് ഗ്രൂപ്പിന്റെ പച്ചക്കറി...

ലോക മുള ദിനാചരണം

വെള്ളാങ്ങല്ലൂർ: ആലുവക്കാരൻ ഫൗണ്ടേഷനും ഫോറസ്റ്റിഫിക്കേഷൻ സംഘടനയും സംയുക്തമായി ലോക മുള ദിനാചരണം...

പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഠാണ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക...

Topics

Irungalakkuuttu Upajill School Girls Baccarat Tournament Junior Ankutti's section,...

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 2026-27 ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു.

കാട്ടൂർ ഗ്രാമപഞ്ചായത്ത്‌ കൃഷിഭവൻ പരിധിയിലെ സുഗന്ധം ജോയിന്റ് ലിങ്കേജ് ഗ്രൂപ്പിന്റെ പച്ചക്കറി...

ലോക മുള ദിനാചരണം

വെള്ളാങ്ങല്ലൂർ: ആലുവക്കാരൻ ഫൗണ്ടേഷനും ഫോറസ്റ്റിഫിക്കേഷൻ സംഘടനയും സംയുക്തമായി ലോക മുള ദിനാചരണം...

പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിലെ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട : ഠാണ ജംഗ്ഷനിൽ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക...

28 ലക്ഷം രൂപയുടെ സ്വർണാഭരണ തട്ടിപ്പ്: പ്രതി പള്ളുരുത്തിയിൽ നിന്നും പിടിയിൽ

മാള: യുവതിയെ കബളിപ്പിച്ച് 28 ലക്ഷത്തോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളും, 4000...
spot_img

Related Articles

Popular Categories

spot_imgspot_img