കാർഷിക യന്ത്രങ്ങളുടെ വില്പനയുടെ ഉദ്‌ഘാടനം നിർവ്വഹിച്ചു

34
Advertisement

ഇരിങ്ങാലക്കുട സിറ്റിസൺ സോഷ്യൽ വെൽഫയർ കോപ്പറേറ്റീവ് സൊസൈറ്റി നടത്തി വരുന്ന കാർഷിക വിപണന മേളയിൽ സർക്കാർ സബ്‌സിഡിയോടെയുള്ള കാർഷിക യന്ത്രങ്ങളുടെ വില്പനയുടെ ഉദ്‌ഘാടനം കർഷക സംഘം ജില്ലാ സെക്രട്ടറി പി.കെ.ഡേവിസ് നിർവഹിച്ചു. ലേബർ കോൺട്രാക്ട് സൊസൈറ്റി പ്രസിഡന്റ്‌ ടി.ഡി ജോൺസൺ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ ടി.ജി ശങ്കരനാരായണൻ മുഖ്യാതിഥി ആയിരുന്നു. സൊസൈറ്റി പ്രസിഡന്റ്‌ ടി.എസ് സജീവൻ സ്വാഗതവും സംഘാടക സമിതി ചെയർമാൻ കെ.എസ് രമേഷ് നന്ദിയും പറഞ്ഞു

Advertisement