Monthly Archives: April 2020
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന് പുതിയ അമരക്കാരൻ
ഇരിങ്ങാലക്കുട:ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൻറെ പുതിയ പ്രിൻസിപ്പാളായി റവ.ഫാ . ജോളി ആന്റോ സി. എം. ഐ യെ തിരഞ്ഞെടുത്തു. മെയ് 1 2020 മുതൽ പുതിയ പ്രിൻസിപ്പാൾ...
വിഷൻ ഫെസ്റ്റിന് തുടക്കമായി
ഇരിങ്ങാലക്കുട :വിഷൻ ഇരിങ്ങാലക്കുടയുടെ വിഷൻ ഫെസ്റ്റ് - അതിജീവന ജ്വാല ഓൺലൈൻ കലോത്സവത്തിന് വിഷൻ ഇരിങ്ങാലക്കുടയുടെ ഫേസ്ബുക്ക് ഗ്രൂപ്പിൽ തുടക്കം കുറിച്ചു. കലോത്സവത്തിന്റെ ഉദ്‌ഘാടനം പ്രശസ്ത ഫിലിം ആർട്ടിസ്ററ് കലാഭവൻ ജോഷി...
സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 2 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മലപ്പുറം, കാസർകോട് ജില്ലകളിൽ നിന്നുള്ളവർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 4 പേർ രോഗവിമുക്തി നേടിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ...
താലൂക്ക് ലൈബ്രറികളിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കൊരു കൈത്താങ്ങ്
ഇരിങ്ങാലക്കുട :മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ താലൂക്ക് ലൈബ്രറികളിൽ നിന്നും ലൈബ്രെറിയന്മാരിൽ നിന്നും ശേഖരിച്ച 2, 01, 910 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. തുക പ്രൊഫ കെ യു അരുണൻ...
കൊറോണക്കാലത്ത് മാതൃകയായി ഇരിങ്ങാലക്കുട രൂപത വൈദികൻ
ഇരിങ്ങാലക്കുട: സുമനസ്സുകളുടെ ഔദാര്യ പൂർണമായ സംഭാവനകൾ നടന്നുപോകുന്ന അഗതിമന്ദിരങ്ങൾ നാട്ടിൽ ഏറെയുണ്ട്. കൊറോണ ദുരിതം സാമാന്യ ജനത്തെ പരാധിനതയിലാഴ്ത്തിയപ്പോൾ അതിൻറെ ദൈന്യതകളേറെ അനുഭവിക്കുന്നത്...
ഹോമിയോ പ്രതിരോധ മരുന്നുകൾ: ജില്ലയിൽ സൗജന്യവിതരണം വ്യാപമാക്കും
തൃശ്ശൂർ :കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തിൽ മനുഷ്യരുടെ പൊതുവായ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനുളള മരുന്നുകൾ വിതരണം ചെയ്യാൻ ജില്ലാ ഹോമിയോപ്പതി വകുപ്പ് തീരുമാനിച്ചു. ഇതിന് ജില്ലാ പഞ്ചായത്ത് 5 ലക്ഷം രൂപ അനുവദിച്ചു. കേന്ദ്ര...
പ്രവാസികളുടെ മടങ്ങിവരവ്: 45000 ലേറെ പേർ എത്തുമെന്ന് പ്രതീക്ഷ
തൃശ്ശൂർ:ലോക്ക് ഡൗൺ പൂർത്തിയാകുമ്പോൾ തൃശൂർ ജില്ലയിലേക്ക് 45036 പ്രവാസികൾ മടങ്ങിയെത്തുമെന്ന് പ്രാഥമിക കണക്ക്. തിരികെ എത്തുന്ന പ്രവാസി മലയാളികളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിന് സംഘടിപ്പിച്ച വാർഡ്തല സർവെ പൂർത്തിയായതിന് ശേഷം നടത്തിയ അവലോകനത്തിലാണ് ഈ...
പോലീസ്കാർക്ക് കൈതാങ്ങുമായി മോഹൻലാൽ ഫാൻസ്
ഇരിങ്ങാലക്കുട :ഓൾ കേരള മോഹൻലാൽ ഫാൻസ് കൾച്ചറൽ വെൽഫെയർ അസ്സോസ്സിയേഷൻ ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയിൽ പ്രവർത്തിക്കുന്ന അയ്യങ്കാവ് ഫാൻസ് യൂണിറ്റ് നാടിന്റെ നന്മക്കായി സേവനം അനുഷ്ഠിക്കുന്ന പോലീസ്കാർക്ക്...
സംസ്ഥാനത്ത് നാളെ മുതല്‍ മാസ്‌ക് നിര്‍ബന്ധം; നിര്‍ദ്ദേശം ലംഘിച്ചാല്‍ 200 രൂപ പിഴ
ഇരിങ്ങാലക്കുട : സംസ്ഥാനത്ത് നാളെ (വ്യാഴാഴ്ച) മുതല്‍ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കി. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം നടപടി സ്വീകരിച്ച് ബന്ധപ്പെട്ട കോടതിയില്‍ പെറ്റികേസ് ചാര്‍ജ്ജ് ചെയ്യും....
കാറളത്ത് ഗുണ്ടാആക്രമണം യുവാവ് വെട്ടേറ്റ് മരിച്ചു,സംഭവത്തിൽ 3 പേർക്ക് വെട്ടേറ്റു
കാറളം:കാറളം ഇത്തളിക്കുന്നത്ത് ഇന്ന് ഉച്ചതിരിഞ്ഞ് നടന്ന കുടുംബവഴക്കിനെ തുടര്‍ന്ന് നടന്ന ഗുണ്ടാ ആക്രമണത്തിൽ 4 പേർക്ക് വെട്ടേറ്റു സംഭവത്തിൽ കാറളം പഞ്ചായത്ത് മുൻ പ്രസിഡന്റ് ചങ്കരകണ്ടത്ത് വീട്ടിൽ വാസുവിന്റെ മകൻ വിഷ്ണു വാഹിദ്(24)...
ജില്ലയിൽ ഇന്ന് നിരീക്ഷണത്തിലുളളത് 912 പേർ
തൃശൂർ:ജില്ലയിൽ വീടുകളിൽ 890 പേരും ആശുപത്രികളിൽ 22 പേരും ഉൾപ്പെടെ ആകെ 912 പേരാണ് നിരീക്ഷണത്തിലുളളത്. ബുധനാഴ്ച (ഏപ്രിൽ 29) നിരീക്ഷണത്തിന്റെ ഭാഗമായി 6 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3 പേരെ ഡിസ്ചാർജ്ജ്...
ഇന്ന്(ഏപ്രിൽ 29) സംസ്ഥാനത്ത് 10 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
ഇന്ന്(ഏപ്രിൽ 29) സംസ്ഥാനത്ത് 10 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു .കൊല്ലം 6 ,തിരുവനന്തപുരം 2 ,കാസർകോഡ് 2.പത്ത് പേരുടെ ഫലം നെഗറ്റീവായി.രോഗം സ്ഥിരീകരിച്ചവരിൽ 3 പേർ ആരോഗ്യ പ്രവർത്തകരും ഒരാൾ...
വിഷുക്കൈനീട്ടം അടക്കമുള്ള സമ്പാദ്യങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കൊച്ച് കൂട്ടുകാർ
ഇരിങ്ങാലക്കുട :ഒരു പറ്റം കൂട്ടുക്കാർ തങ്ങൾക്ക് ലഭിച്ച വിഷു കൈനീട്ടം അടക്കമുള്ള തങ്ങളുടെ കൊച്ച് കൊച്ച് സമ്പാദ്യങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു മാതൃകയായി.തങ്ങളുടെ സമ്പാദ്യം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ...
കല്ലംകുന്ന് സഹകരണ ബാങ്കിൻറെ എക്സ്റ്റൻഷൻ കൗണ്ടർ നടവരമ്പിൽ ആരംഭിച്ചു
നടവരമ്പ് :കല്ലംകുന്ന് സർവ്വീസ് സഹകരണബാങ്കിന്റെ എക്സ്റ്റൻഷൻ കൗണ്ടർ നടവരമ്പ് സെന്ററിൽ പ്രവർത്തനമാരംഭിച്ചു.ബാങ്ക് പ്രസിഡണ്ട് പ്രദീപ് യു.മേനോൻ ഭദ്രദീപം കൊളുത്തി ഉദ്‌ഘാടന കർമ്മം നിർവ്വഹിച്ചു .ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ ഉദ്‌ഘാടന ആഘോഷങ്ങൾ ഇല്ലാതെയും...
ഓട്ടോ തൊഴിലാളികൾക്ക് പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്തു
ഇരിങ്ങാലക്കുട:ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ വറുതിലേക്ക് വീണു കൊണ്ടിരിക്കുന്ന ദിവസ കൂലിക്കാരായ ഇരിങ്ങാലക്കുടയിലെ ഓട്ടോ തൊഴിലാളികൾക്ക് പലവ്യഞ്ജന കിറ്റുകൾ വിതരണം ചെയ്ത് കൊണ്ട് മാതൃകയാകുകയാണ് ഇരിങ്ങാലക്കുട സെന്റ് മേരീസ് 98 ബാച്ച് വിദ്യാർത്ഥികളുടെ കൂട്ടായ്മയും...
കെ.എസ്.ആർ.ടി.സി താത്ക്കാലിക ജീവനക്കാർക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു
ഇരിങ്ങാലക്കുട: കെ.എസ്. ആർ. ടി. ഇ. എ (സിഐടിയു) ൻ്റെ നേതൃത്വത്തിൽ കോവിഡ് 19 ൻ്റെ സാഹചര്യത്തിൽ ദുരിതം അനുഭവിക്കുന്ന യൂണിറ്റിലെ താത്ക്കാലിക ജീവനക്കാർക്ക് അഴീക്കോടന്റെ നാമധേയത്തിലുള്ള സ്പർശം...
അനധിക്യത നിര്‍മാണം നടപടി സ്വീകരിക്കുന്നതിനെ ചൊല്ലി എല്‍. ഡി. എഫ്-യു. ഡി. എഫ്. അംഗങ്ങള്‍ തമ്മില്‍ തര്‍ക്കം
ഇരിങ്ങാലക്കുട :അനധിക്യത നിര്‍മാണം നടപടി സ്വീകരിക്കുന്നതിനെ ചൊല്ലി എല്‍. ഡി. എഫ്-യു. ഡി. എഫ്. അംഗങ്ങള്‍ തമ്മില്‍ തര്‍ക്കം. ചൊവ്വാഴ്ച ചേര്‍ന്ന മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തിലാണ് പൊറത്തിശ്ശേരി മേഖല പരിധിയില്‍ വരുന്ന സ്വകാര്യ...
ട്രാൻസ്‌ജെന്റേഴ്‌സിന് പലവ്യഞ്ജനകിറ്റുമായി കയ്പമംഗലം
കയ്പമംഗലം :ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ദുരിതമനുഭവിക്കുന്നവർക്കായി നാനാ മേഖലകളിൽ നിന്നും സഹായം എത്തുന്നുണ്ട്. ഇപ്പോഴിതാ ട്രാൻജെന്റേഴ്‌സിനും സഹായം എത്തിക്കുകയാണ് കയ്പമംഗലം. മതിലകം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ ജില്ലയിലെ ആദ്യത്തെ ട്രാൻസ്‌ജെന്റ് കുടുംബശ്രീ...
ഡോ. മാത്യു പോൾ ഊക്കൻ വിരമിക്കുന്നു.
ഇരിങ്ങാലക്കുട :നീണ്ട മുപ്പത്തിമൂന്ന് വർഷത്തെ അധ്യാപന ജീവിതത്തിനു ശേഷം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. മാത്യു പോൾ ഊക്കൻ ഏപ്രിൽ 30ന് തന്റെ ഔദ്യോഗിക ജീവിതത്തിന്റെ പടിയിറങ്ങുന്നു. കോളേജ്...
ഇതര സംസ്ഥാന പ്രവാസി രജിസ്‌ട്രേഷൻ ഇന്ന്(ഏപ്രിൽ 29) വൈകീട്ട് ആരംഭിക്കും
കേരളത്തിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്ന ഇതര സംസ്ഥാനങ്ങളിലെ മലയാളികളുടെ രജിസ്‌ട്രേഷൻ ഇന്ന് (29-04-2020) വൈകുന്നേരം മുതൽ ആരംഭിക്കും. നോർക്കയുടെ www.registernorkaroots.org എന്ന വെബ്‌സൈറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. ഇതര സംസ്ഥാനത്ത് ചികിത്സാ ആവശ്യത്തിന് പോയവർ,...