താലൂക്ക് ലൈബ്രറികളിൽ നിന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കൊരു കൈത്താങ്ങ്

51

ഇരിങ്ങാലക്കുട :മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ താലൂക്ക് ലൈബ്രറികളിൽ നിന്നും ലൈബ്രെറിയന്മാരിൽ നിന്നും ശേഖരിച്ച 2, 01, 910 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. തുക പ്രൊഫ കെ യു അരുണൻ എം എൽ എ ക്ക് ലൈബ്രറി ജില്ലാ കൗൺസിൽ അംഗം വി എൻ കൃഷ്ണൻകുട്ടി കൈമാറി. മുകുന്ദപുരം താലൂക്ക് ലൈബ്രറി വൈസ് പ്രസിഡന്റ്‌ നളിനി ബാലകൃഷ്ണൻ, താലൂക്ക് കൗൺസിൽ അംഗം അഡ്വ അജയകുമാർ എന്നിവർ സന്നിഹിതരായിരുന്നു.

Advertisement