ജില്ലയിൽ ഇന്ന് നിരീക്ഷണത്തിലുളളത് 912 പേർ

55

തൃശൂർ:ജില്ലയിൽ വീടുകളിൽ 890 പേരും ആശുപത്രികളിൽ 22 പേരും ഉൾപ്പെടെ ആകെ 912 പേരാണ് നിരീക്ഷണത്തിലുളളത്. ബുധനാഴ്ച (ഏപ്രിൽ 29) നിരീക്ഷണത്തിന്റെ ഭാഗമായി 6 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 3 പേരെ ഡിസ്ചാർജ്ജ് ചെയ്തു.ബുധനാഴ്ച (ഏപ്രിൽ 29) 32 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതു വരെ 1221 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. അതിൽ 1044 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 177 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

Advertisement