ഇന്ന്(ഏപ്രിൽ 29) സംസ്ഥാനത്ത് 10 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

103

ഇന്ന്(ഏപ്രിൽ 29) സംസ്ഥാനത്ത് 10 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു .കൊല്ലം 6 ,തിരുവനന്തപുരം 2 ,കാസർകോഡ് 2.പത്ത്‌ പേരുടെ ഫലം നെഗറ്റീവായി.രോഗം സ്ഥിരീകരിച്ചവരിൽ 3 പേർ ആരോഗ്യ പ്രവർത്തകരും ഒരാൾ മാധ്യമ പ്രവർത്തകനുമാണ്.കൊല്ലത്ത് അഞ്ചുപേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്. ഒരാള്‍ ആന്ധ്രാപ്രദേശില്‍നിന്ന് വന്നതാണ്.തിരുവനന്തപുരത്ത് ഒരാള്‍ തമിഴ്‌നാട്ടില്‍നിന്ന് വന്നതാണ്. കാസര്‍കോട് രണ്ടുപേര്‍ക്ക് സമ്പര്‍ക്കം മൂലമാണ് രോഗം ബാധിച്ചത്.ഇതുവരെ 495 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് .123 പേർ ഇപ്പോൾ ചികിത്സയിൽ ഉണ്ട് .20673 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ ഉള്ളത് .20172 പേർ വീടുകളിലും 51 പേർ ഹോസ്പിറ്റലുകളിലും ആണ് നിരീക്ഷണത്തിൽ ഉള്ളത് .ഇന്ന് മാത്രം 84 പേരെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു .24952 സാമ്പിളുകൾ പരിശോധനക്ക് അയച്ചതിൽ 23880 എണ്ണത്തിന് രോഗബാധയില്ലെന്ന് ഉറപ്പായി .

Advertisement