വിഷുക്കൈനീട്ടം അടക്കമുള്ള സമ്പാദ്യങ്ങൾ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കൊച്ച് കൂട്ടുകാർ

92

ഇരിങ്ങാലക്കുട :ഒരു പറ്റം കൂട്ടുക്കാർ തങ്ങൾക്ക് ലഭിച്ച വിഷു കൈനീട്ടം അടക്കമുള്ള തങ്ങളുടെ കൊച്ച് കൊച്ച് സമ്പാദ്യങ്ങൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു മാതൃകയായി.തങ്ങളുടെ സമ്പാദ്യം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫേമസ് വർഗീസിന് ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഓഫീസിൽ വെച്ച് കൈമാറി . ഇരിങ്ങാലക്കുട സി.ഐ എം.ജെ ജിജോ ചടങ്ങിൽ സന്നിഹിതനായിരുന്നു.ഇരിങ്ങാലക്കുട പോലീസ് ജനമൈത്രി സുരക്ഷാ സമിതി അംഗങ്ങളുടെ മക്കളായ അനന്തകൃഷൻ, സുദേവ്, എഡ്‌വിന ജോസ്, സുനേന സുഭാഷ്, സ്നേഹിന സുഭാഷ്, ഫാത്തിമ ഫിറോസ് തുടങ്ങിയവരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തങ്ങളുടെ സംഭാവനകൾ നൽകിയത്.ഈ വലിയ മഹാമാരിയെ അതിജീവിക്കുന്ന പ്രവർത്തനങ്ങളിൽ നിങ്ങൾക്കും പങ്കാളികളാകണമെങ്കിൽ ഇരിങ്ങാലക്കുട ജനമൈത്രി പോലീസുമായി ബന്ധപ്പെടണമെന്ന് അറിയിച്ചു.

Advertisement