സംസ്ഥാനത്ത് പരീക്ഷകള്‍ മാറ്റിവെച്ചു

185

ഇരിങ്ങാലക്കുട : കൊറോണയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ പരീക്ഷകളും മാറ്റി വെച്ചു.എസ്.എസ്.എൽ.സി ,പ്ലസ് ടു ,സർവകലാശാല പരീക്ഷകൾ ഉൾപ്പെടെ മാറ്റി വെക്കാനാണ് തീരുമാനിച്ചിരിക്കുന്നത് .മുഖ്യമന്ത്രി വിളിച്ച് ചേർത്ത ഉന്നതതല യോഗത്തിലാണ് നടക്കാനിരിക്കുന്ന പരീക്ഷകളെല്ലാം മാറ്റിവെച്ച തീരുമാനം എടുത്തത് .കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനത്തിന്റെ സാധ്യത നിലനിൽക്കുന്നതിനാൽ മുൻകരുതലിന്റെ ഭാഗമായാണ് യോഗത്തിൽ ഈ തീരുമാനം എടുത്തത് .പുതുക്കിയ പരീക്ഷ തിയ്യതി പിന്നീട് അറിയിക്കുന്നതായിരിക്കും .

Advertisement