നാളെ മുതല്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി

486

ഇരിങ്ങാലക്കുട : കോവിഡ് 19 ഭീതിയെ തുടര്‍ന്ന് നാളെ മുതല്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അവധിയാകുമെന്ന് മന്ത്രി അറിയിച്ചു. ഈ മാസം മുഴുവന്‍ അടച്ചിടാനാണ് ഉത്തരവ്. പൊതുപരിപാടികള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തി.സി.ബി.എസ്.സി., ഐ.സി.എസ്.സി വിദ്യാലയങ്ങള്‍ക്കും ഇത് ബാധകമാണ്. എന്നാല്‍ എട്ട്, ഒന്‍പത്, എസ്.എസ്.എല്‍.സി,ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ക്ക് ഇത് ബാധകമല്ല. സിനിമാശാലകളും, നാടകങ്ങളും മാര്‍ച്ച് 31 വരെ ഒഴിവാക്കണം. കല്യാണചടങ്ങുകള്‍ ലളിതമാക്കണമെന്നും അറിയിച്ചിട്ടുണ്ട്.

Advertisement