പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

147

കാട്ടൂർ :സി.എ.ജി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയ അതീവഗുരതരമായ പോലീസിലെ ക്രമക്കേടും അതില്‍ മുഖ്യമന്ത്രിയുടേയും ഡി.ജി.പിയുടേയും പങ്ക് സി.ബി.ഐ അന്വേഷിക്കണം എന്നും ആവശ്യപ്പെട്ട് കെ പി സി സി ആഹ്വാനപ്രകാരം കാട്ടൂർ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാട്ടൂർ പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കാട്ടൂർ പോംപെ സ്ക്കൂൾ ജംഗ്ഷനിൽ നിന്നാരംഭിച്ച മാർച്ച് ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് കെ കെ ജോൺസൺ നയിച്ചു. കാട്ടൂർ ബസ് സ്റ്റാൻഡ് പരിസരത്ത് വച്ച് മാർച്ച് പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ യോഗം കെ എസ് യു ജില്ലാ പ്രസിഡണ്ട് മിഥുൻ മോഹൻ ഉദ്ഘാടനം ചെയ്തു . ഡി സി സി സെക്രട്ടറി എം എസ് അനിൽകുമാർ ആമുഖ പ്രഭാഷണം നടത്തി. ആന്റോ പെരുമ്പിള്ളി,കെ കെ ശോഭനൻ, ടി വി ചാർളി എന്നിവർ അഭിസംബോധന ചെയ്തു സംസാരിച്ചു. ജോണി കാച്ചപ്പിള്ളി സ്വാഗതവും എ എസ് ഹൈദ്രോസ് നന്ദിയും പറഞ്ഞു. മണ്ഡലം പ്രസിഡണ്ടുമാരായ ഷാറ്റോ കുര്യൻ, ബാസ്റ്റിൻ ഫ്രാൻസീസ്, അഡ്വ ജോസ് മൂഞ്ഞേലി, ഋഷിപാൽ എന്നിവർ നേതൃത്വം നൽകി.

Advertisement