കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ബഹുജന ക്യാമ്പയിന്‍ സംഘടിപ്പിച്ചു

264

ഇരിങ്ങാലക്കുട : നവ കേരള നിര്‍മ്മിതിയുമായി ബന്ധപ്പെട്ട സുസ്ഥിര വികസനം സുരക്ഷിതകേരളം എന്ന മുദ്രാവാക്യമുയര്‍ത്തി ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തുന്ന ബഹുജന ക്യാമ്പയിന്‍ പരിഷത്ത് ആവിഷ്‌ക്കരിക്കുന്നു. ഇരിങ്ങാലക്കുട പൂതകുളം ഷോപ്പിംഗ് കോംപ്ലക്‌സ് പരിസരത്ത് എത്തിയ ജാഥക്ക് കേരളശാസ്ത്രസാഹിത്യപരിഷത്ത് ഇരിങ്ങാലക്കുട മേഖല പ്രപസിഡന്റ് എം.കെ.ചന്ദ്രന്‍ മാസ്റ്റര്‍ സ്വീകരണം നല്‍കി. ഐ.ആര്‍.ടി.സി. മുന്‍ ഡയറക്ടര്‍ ഡോ.എന്‍.കെ.ശശിധരന്‍പിള്ള നയിക്കുന്ന ജാഥക്ക് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മേഖല സെക്രട്ടറി റഷീദ് കാറളം സ്വാഗതം പറഞ്ഞു. കേന്ദ്ര നിര്‍വ്വഹക സമിതി അംഗം സി.ജെ.ശിവശങ്കരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന വൈ.പ്രസിഡന്റ് ഡോ.കെ.എന്‍.ഷാജി ജാഥയെകുറിച്ച് വിശദീകരിച്ചു. ജാഥാ മാനേജര്‍ പി.എ.തങ്കച്ചന്‍മാസ്റ്റര്‍ പങ്കെടുത്തു.

Advertisement