അവിട്ടത്തൂർ ബാങ്കിൽ നിന്ന് വിരമിക്കുന്ന സുകു.കെ. ഇട്ട്യേശന് യാത്രയയപ്പ് നൽകി

107

അവിട്ടത്തൂർ: അവിട്ടത്തൂർ സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് വിരമിക്കുന്ന ബാങ്ക് സെക്രട്ടറി സുകു കെ ഇട്ട്യേശന് യാത്രയയപ്പ് നൽകി .2020 മാർച്ച് 31 ന് ആണ് സുകു കെ ഇട്ട്യേശൻ ബാങ്കിൽ നിന്ന് വിരമിക്കുന്നത്.അവിട്ടത്തൂർ ഹോളി ഫാമിലി പാരിഷ് ഹാളിൽ വെച്ച് സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം ബാങ്ക് പ്രസിഡന്റ് കെ .എൽ ജോസ് മാസ്റ്ററുടെ അധ്യക്ഷതയിൽ അഹമ്മദാബാദ് ഭദ്രാസന മെത്രാപ്പൊലീത്ത എച്ച്.ജി ഡോ.ഗീവർഗീസ് മാർ യൂലിയോസ്‌ ഉദ്‌ഘാടനം നിർവഹിച്ചു .തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉപഹാരസമർപ്പണം നടത്തി .പഞ്ചായത്ത് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ,ഭരണസമിതി അംഗങ്ങൾ തുടങ്ങി സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്ത് ആശംസയർപ്പിച്ചു .ബാങ്ക് വൈസ് പ്രസിഡന്റ് ധന്യ മനോജ് സ്വാഗതവും കൺവീനർ പി ശ്രീരാമൻ നന്ദിയും പറഞ്ഞു .

Advertisement