കഥകളി മനസ്സിലാക്കാന്‍ നൂതന സംവിധാനം ഒരുക്കി ഇരിങ്ങാലക്കുട ഡോ. കെ എന്‍ പിഷാരടി സ്മാരക കഥകളി ക്ലബ്ബ്

63

ഇരിങ്ങാലക്കുട : ഡോ കെ എന്‍ പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ ഉണ്ണായി വാരിയര്‍ സ്മാരക കലാനിലയത്തില്‍ ഞായറാഴ്ച വൈകീട്ട് നടന്നു.ഈ വര്‍ഷത്തെ കഥകളി പുരസ്‌കാരം കലാമണ്ഡലം കൃഷ്ണദാസിനും എന്റൊവ്‌മെന്റ് പി.വി. അശ്വിനും സമ്മാനിച്ചു.അനന്തരം നിറഞ്ഞ സദസ്സില്‍ നടന്ന നരകാസുരവധം കഥകളി പ്രേക്ഷകര്‍ക്ക് നവ്യാനുഭവമായി.അരങ്ങില്‍ പാടുന്ന കഥകളിപ്പദങ്ങള്‍, വേഷക്കാരന്‍ നല്‍കുന്ന വ്യാഖ്യാനം, അരങ്ങില്‍ നടക്കുന്ന സംഗതികള്‍ എന്നിവ തല്‍സമയം പ്രേക്ഷകര്‍ക്ക് കാണും വിധം എഴുതിക്കാണിക്കുന്ന സംവിധാനം ഒരുക്കിയിരുന്നു.തുടക്കക്കാരനായ പ്രേക്ഷകനു പോലും എളുപ്പം മനസ്സിലാക്കാന്‍ കഴിയുംവിധം ഒരുക്കിയ ഈ സംവിധാനം നവ്യാനുഭവമായി.

Advertisement