ചേലൂര്‍ സ്വദേശികള്‍ വടകരയില്‍ വാഹനാപകടത്തില്‍ മരിച്ചു

872

ഇരിങ്ങാലക്കുട : കോഴിക്കോട് വടകര കണ്ണുക്കരയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. കല്ലൂര്‍ ശിവക്ഷേത്രം മേല്‍ശാന്തിയായ ഇരിങ്ങാലക്കുട ചേലൂര്‍ എക്കാട്ട് ഇല്ലത്ത് പത്മനാഭന്‍ നമ്പൂതിരിയും ഭാര്യയും മകനുമാണ് മരിച്ചത്.നാലു പേരാണ് കാറിനുള്ളില്‍ ഉണ്ടായിരുന്നത്. രണ്ടു പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയും മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.തിങ്കളാഴ്ച്ച പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം. അപകടത്തില്‍പ്പെട്ട വടകര രജിസ്‌ട്രേഷനിലുള്ള കാറിന്റെ ആര്‍.സി ഉടമയെ കണ്ടെത്താന്‍ കഴിയാത്തതിനാല്‍ മരണപ്പെട്ടയാളുടെ ലൈസന്‍സിലെ അഡ്രസ്സ് പ്രകാരം എടതിരിഞ്ഞി ലൈഫ്ഗാര്‍ഡ്സ് പ്രവര്‍ത്തകരുമായി ബന്ധപ്പെടുകയായിരുന്നു. ഇരുവാഹനങ്ങളും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുയായിരുന്നു. അഗ്‌നിശമന സേനയുടെ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കാര്‍ വെട്ടിപ്പൊളിച്ചാണ് ഉള്ളിലുള്ളവരെ പുറത്തെടുത്തത്. വിവരമറിഞ്ഞ വീട്ടുകാര്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

Advertisement