ഒന്നാം റാങ്കുകാരനെ അനുമോദിച്ച് സി.പി.ഐ.എം പുല്ലൂർ ലോക്കൽ കമ്മിറ്റി

150

പുല്ലൂർ :കൊച്ചിന്‍ യൂണിവേഴ്‌സിറ്റി എം.എസ്.സി ഇലക്ട്രോണിക്‌സിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ പുല്ലൂർ ഊരകം സ്വദേശി എഡ്‌വിന്‍ ജോസിനെ അനുമോദിച്ച് സി.പി.ഐ.എം പുല്ലൂർ ലോക്കൽ കമ്മിറ്റി.ഇരിങ്ങാലക്കുട എം .എൽ .എ പ്രൊഫ കെ .യു അരുണൻ ഉപഹാരസമർപ്പണം നടത്തി.ഒന്നാം റാങ്ക് ലഭിക്കുന്നത് എളുപ്പം കൊണ്ട് സാധിക്കുന്ന ഒന്നല്ലെന്നും ഭാവിയിൽ ഉയരങ്ങളിൽ എത്തട്ടേയെന്നും  ഉപഹാരസമർപ്പണം നടത്തിക്കൊണ്ട് എം.എൽ.എ ആശംസിച്ചു .സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം കെ .പി ദിവാകരൻ മാസ്റ്റർ,  ജില്ലാ പഞ്ചായത്ത് അംഗം ടി.ജി ശങ്കരനാരായണൻ ,മുരിയാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ .പി പ്രശാന്ത് ,ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ .ജി മോഹനൻ മാസ്റ്റർ ,ശശിധരൻ തേറാട്ടിൽ ,സജ്ജൻ കെ.യു ,സത്യൻ എൻ .കെ എന്നിവർ സന്നിഹിതരായിരുന്നു  .സർക്കിൾ സഹകരണ യൂണിയൻ ചെയർമാനും പുല്ലൂർ സഹകരണ ബാങ്ക് പ്രസിഡന്റുമായ ജോസ് ജെ .ചിറ്റിലപ്പിള്ളിയുടെയും ബിൻ ജോസിന്റെയും മകൻ ആണ് എഡ്‌വിൻ.ഇരിങ്ങാലക്കുട സെൻറ് ജോസഫ്‌സ് കോളേജിലെ ഡിഗ്രീ വിദ്യാർത്ഥിനി എഡ്വീന ആണ് സഹോദരി.

Advertisement