ഇരിങ്ങാലക്കുട : 32-ാമത് ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവത്തില്‍ 65 ല്‍ 65 പോയിന്റും നേടിക്കൊണ്ട് ഇരിങ്ങാലക്കുട ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂള്‍ എല്‍.പി.വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നേടി. തിങ്കളാഴ്ച നടന്ന അനുമോദന യോഗത്തില്‍ പി.ടി.എ. പ്രസിഡന്റ് പി.വി.ശിവകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ്സ് സി.ജീസ്‌റോസ് എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. പി.വി.ശിവകുമാര്‍ വിജയികള്‍ക്ക് മെഡലുകള്‍ നല്‍കി ആദരിച്ചു. തുടര്‍ന്ന് ആഹ്ലാദപ്രകടനവും ഉണ്ടായിരുന്നു.
Advertisement