Friday, July 31, 2026
25 C
Irinjālakuda

യു ഡി എഫ് പ്രതിഷേധം നാളെ

കാറളം:കാറളം പഞ്ചായത്തില്‍ എല്ലാ വര്‍ഷവും തുടരുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുക എന്ന ആവശ്യം ഉന്നയിച്ച് കൊണ്ട് മണ്ഡലം UDF കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ(20.09.2019) വെള്ളിയാഴ്ച്ച രാവിലെ 10ന് പ്രതിഷേധ മാര്‍ച്ചും പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ധര്‍ണ്ണയും സംഘടിപ്പിച്ചിരിക്കുന്നു.കാറളം പഞ്ചായത്തിന്റെ ഹൃദയ ഭാഗത്ത് കൂടി കടന്നു പോകുന്ന കെ.എല്‍.ഡി.സി കനാലില്‍ നിന്നും പാടശേഖരങ്ങളിലേക്ക് വെള്ളം ഒഴുക്കുന്ന ഓവുകളുടെ ക്രമീകരണത്തില്‍ വരുന്ന പാകപ്പിഴകള്‍ പരിഹരിക്കുക, പാടശേഖരങ്ങളില്‍ നിന്ന് കരുവന്നൂര്‍ പുഴയിലേക്കുള്ള വെള്ളമൊഴുക്കിലെ തടസ്സങ്ങള്‍ നീക്കുക, താണിശ്ശേരി ഹരിപുരം പ്രദേശത്തെ കെ.എല്‍.ഡി.സി. ബണ്ടിന്റെ അപര്യാപ്തതകള്‍ പരിഹരിക്കുക, ഓവുകള്‍ അടച്ചുള്ള അനധികൃത മത്സ്യ കൃഷി നിരോധിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം. കാറളം ആലും പറമ്പില്‍ നിന്ന് ആരംഭിക്കുന്ന പ്രതിഷേധ ജാഥ കോണ്‍ഗ്രസ് നേതാവ് തങ്കപ്പന്‍ പാറയില്‍ ഉദ്ഘാടനം ചെയ്യും. UDF മണ്ഡലം ചെയര്‍മാന്‍ ബാസ്റ്റിന്‍ ഫ്രാന്‍സീസ് അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ നടക്കുന്ന ധര്‍ണ്ണ ഡിസിസി സെക്രട്ടറി ആന്റ്റോ പെരുമ്പിള്ളി ഉദ്ഘാടനം ചെയ്യും. യു ഡി എഫ് ന്റെയും കോണ്‍ഗ്രസിന്റെയും പ്രമുഖ നേതാക്കള്‍ പങ്കെടുക്കും.

Hot this week

ടെൽസൻ കോട്ടോളിക്കും ലിയോ പോളിനും ജെ.എഫ്.എസ്. പുരസ്കാരം

ജെ.സി.ഐ. ഇന്ത്യയുടെ ദേശീയ തലത്തിലുള്ള ജേസി ഫൗണ്ടേഷൻ സ്റ്റാർ ജെ.എഫ്.എസ്. പുരസ്കാരo...

ശാന്തിനികേതനിൽ അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം തനിഷ്ക വെൽനസ്സ്...

“നവ് ഓറ” പരിപാടി സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെൻ്റ് ജോസഫ്സ്സ് കോളേജിൽ നാലു വർഷബിരുദ വിദ്യാർത്ഥിനികളുടെ വിദ്യാരംഭം...

ഊരകം സ്റ്റാർ ക്ലബ് വാർഷികവും വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണം നടത്തി

ഊരകം: സ്റ്റാർ ക്ലബിന്റെ വാർഷികവും മേരി ടീച്ചർ സ്മാരക വിദ്യാഭ്യാസ പുരസ്‌ക്കാര സമർപ്പണവും...

Topics

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം

വിസ്മയം ഉണർത്തി 92 കാരൻറെ യോഗഭ്യാസ പ്രകടനം: അന്താരാഷ്ട്ര യോഗ ദിനവുമായി...

കാറളം സർവ്വീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി

കിഴുത്താണി: കാറളം സർവ്വീസ് സഹകരണ ബാങ്കിന്റെ 2026 ലെ വിദ്യാഭ്യാസ അവാർഡ്...

നിര്യാതനായി

പുല്ലൂർ അറക്കൽ ദേവസ്സി മകൻ ജോണി (81)വയസ്സ് തിങ്കളാഴ്ച വൈകീട്ട് 6മണിക്ക്...
spot_img

Related Articles

Popular Categories

spot_imgspot_img