ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ വേസ്റ്റുകള്‍ പത്ത് ദിവസത്തോളമായിട്ടും കൊണ്ട് പോയിട്ടില്ലെന്നും ഉടനടി ഇതിന് പരിഹാരം കണ്ടില്ലെങ്കില്‍ കര്‍ശന നിലപാടുകള്‍ സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് പി .വി ശിവകുമാര്‍ .മാര്‍ക്കറ്റ് ദിവസങ്ങളായ ബുധനും ശനിയാഴ്ചയും മുന്‍സിപ്പാലിറ്റി അധികൃതര്‍ സ്ഥലത്തെത്തി വേസ്്റ്റുകള്‍ ശേഖരിക്കാറാണ് പതിവ് .എന്നാല്‍ വാഹനം തകരായത് മൂലമാണ് കൊണ്ട് പോകാത്തതെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും ഇത്തരം സാഹചര്യങ്ങളില്‍ ബദല്‍ മാര്‍ഗ്ഗങ്ങള്‍ കാണണമെന്ന് മാര്‍ക്കറ്റ് തൊഴിലാളികള്‍ പറയുന്നു.
Advertisement