ഇരിങ്ങാലക്കുട എസ് എന്‍ ഹയര്‍സെക്കന്ററി സ്‌കൂളിലേയ്ക്ക് പുതിയതായി വാങ്ങിയ ബസിന്റെ ഉദ്ഘാടനം സ്‌കൂള്‍ മാനേജര്‍ ഡോ.സി.കെ രവി നിര്‍വ്വഹിച്ചു.സ്‌കൂളിലെ അധ്യാപിക-അനധ്യാപികരുടെ കൂട്ടായ്മയില്‍ കുട്ടികള്‍ക്കായി വാങ്ങിയ പുതിയ ബസ് ഇരിങ്ങാലക്കുടയുടെ ഉള്‍പ്രദേശങ്ങളില്‍ നിന്നും വരുന്ന സാധാരണകുടുംബങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനകരമാകും.ചടങ്ങില്‍ സ്‌കൂളിന്റെ കറസ്‌പോണ്ടന്റ് മാനേജര്‍ പി കെ ഭരതന്‍ മാസ്റ്റര്‍ ,സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ കെ ജി സുനിത ,ടി ടി എ പ്രിന്‍സിപ്പാള്‍ എ ബി മൃദുല ,ഹൈസ്‌കൂള്‍ ഹെഡ്മിസ്ട്രസ്സ് കെ മായ ,എല്‍ പി ഹെഡ്മിസ്ട്രസ്സ് ബിജുന പി എസ് ,പി ടി എ പ്രതിനിധികള്‍ ,അധ്യാപകര്‍ ,അനധ്യാപകര്‍ ,വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു
Advertisement