നവോത്ഥാന സംരക്ഷണത്തിന് ജനകീയ വിദ്യഭ്യാസം അനിവാര്യം. കാനം രാജേന്ദ്രന്‍

327

ഇരിങ്ങാലക്കുട : വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലേക്ക് കടന്ന് വന്ന് അധ്വാനിക്കുന്ന വര്‍ഗ്ഗത്തിന്റെ മുന്നണി പോരാളിയായി കാട്ടൂര്‍ പഞ്ചായത്തിലും, താണിശ്ശേരി- വെള്ളാനി മേഖലയിലെ ജനങ്ങളുടെ കണ്ണുലുണ്ണിയായി തീര്‍ന്ന കെ.കെ.ഭാസ്‌കരന്‍ മാസ്റ്ററുടെ നാല്പത്തിനാലാമത് ചരമവാര്‍ഷികാ ദിനാചരണവും, ഭാസ്‌കരന്‍ മാസ്റ്റര്‍ സ്മാരക മന്ദിരോദ്ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിപിഐ കാറഴം ലോക്കല്‍ കമ്മറ്റി സംഘടിപ്പിച്ച് പ്രകടനത്തിനുശേഷം നടന്ന പൊതു സമ്മേളനത്തില്‍ സിപിഐ മണ്ഡലം അസി.സെക്രട്ടറി എന്‍.കെ.ഉദയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. സിപിഐ ദേശീയ കൗണ്‍സില്‍ അംഗവും എം.പി.യുമായ സി.എന്‍.ജയദേവന്‍ അനുസ്മരണ പ്രഭാഷണം നടത്തി.

Advertisement