ദമ്പതിസംഗമം നടന്നു

329

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് തോമാസ് കത്തീഡ്രല്‍ ഇടവക കേന്ദ്രസമിതിയുടെ ആഭിമുഖ്യത്തില്‍ യുവദമ്പതികള്‍ക്കായി സാക്ര ഫമിലിയ സെമിനാര്‍ നടന്നു. കത്തീഡ്രല്‍ വികാരി ഫാ.ഡോ.ആന്റു ആലപ്പാടന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ കല്ലേറ്റുംങ്കര ഉണ്ണിമിശിഹാ പള്ളി വികാരി ഫാ.ഡോ.ജോസ് പന്തലൂക്കാരന്‍ ക്ലാസ്സ് നയിച്ചു. നാനൂറോളം യുവദമ്പതികള്‍ പങ്കെടുത്ത യോഗത്തില്‍ കേന്ദ്രസമിതി പ്രസിഡന്റ് അഡ്വ.ഹോബി ആഴ്ച്ചങ്ങാടന്‍ സ്വാഗതം പറഞ്ഞു. കത്തീഡ്രല്‍ട്രസ്റ്റി ആന്റു ആലേങ്ങാടന്‍ അസിസ്റ്റന്റ് വികാരി ഫാ.ഫെമിന്‍ ചിറ്റിലപ്പിള്ളി, സെക്രട്ടറി ജോസ് ഫ് കരിമാലിക്കല്‍ എന്നിവര്‍ സംസാരിച്ചു.

 

Advertisement