ആത്മീയതയെ ഭൗതിക മാനദണ്ഡം കൊണ്ട് അളക്കരുത് : മാര്‍ പോളി കണ്ണൂക്കാടന്‍

423

ഇരിങ്ങാലക്കുട : വിശുദ്ധമായ കാര്യങ്ങളെയും മതവിശ്വാസങ്ങളെയും കൂദാശകളെയും ആചാരങ്ങളെയും ഭൗതികമായ അളവുകോലുകൊണ്ട് വിലയിരുത്തുന്ന പ്രവണതകള്‍ക്കെതിരെ നാം ജാഗ്രത പുലര്‍ത്തണമെന്നും ആത്മീയതയെ ഭൗതിക മാനദണ്ഡങ്ങള്‍ കൊണ്ട് അളക്കുന്ന ശൈലി സമൂഹത്തില്‍ അരാജകത്വം സൃഷ്ടിക്കുമെന്നും മാര്‍ പോളി കണ്ണൂക്കാടന്‍ പറഞ്ഞു. ഇരിങ്ങാലക്കുട രൂപത ഭവനത്തില്‍ നടന്ന പാസ്റ്ററല്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കത്തോലിക്കാ സഭ മാനുഷികവും ദൈവീകവുമാണെന്നും ഭൗതികവും അതിഭൗതികമാണെന്നും പ്രതിസന്ധികളെ അതിജീവിച്ച് ഐക്യത്തില്‍ നിലനില്‍ക്കാന്‍ ശ്രമിക്കണമെന്നും സമൂഹത്തില്‍ ഉണ്ടാകുന്ന ഭിന്നതകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തിക്കൊണ്ട് പ്രവര്‍ത്തനങ്ങളില്‍ സജീവമാകണമെന്നും ബിഷപ് കൂട്ടിച്ചേര്‍ത്തു. വ്യക്തി താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം കൊടുക്കുന്ന ആധുനിക കാലഘട്ടത്തില്‍ സഹ ജീവികളെയും പ്രകൃതിയെയും മനുഷ്യരെയും ചൂഷണം ചെയ്യാതെ അവയെ എല്ലാം പരിഗണിക്കുന്നവരായി നാം മാറണമെന്നും അധികാരം കൊണ്ടല്ല ശുശ്രൂഷയിലൂടെ എല്ലാതരത്തിലുമുള്ള മനുഷ്യരെയും ഉള്‍ക്കൊള്ളാന്‍ നമുക്ക് കഴിയണമെന്നും ബിഷപ് ഓര്‍മപ്പെടുത്തി.
ഹോളിക്രോസ് സന്യാസിനി സമൂഹം പ്രാര്‍ഥനകള്‍ക്കു നേതൃത്വം നല്‍കിയ സമ്മേളനത്തിന് മോണ്‍. ആന്റോ തച്ചില്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി ദീപക് ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ‘കത്തോലിക്കാ സഭ ഇന്നു നേരിടുന്ന പ്രതിസന്ധിയും പ്രതിവിധിയും’ എന്ന വിഷയത്തെക്കുറിച്ച് കെസിബിസി മാധ്യമ കമ്മീഷന്‍ സെക്രട്ടറി ഫാ. ജോളി വടക്കന്‍, ഫാ. ബിനോയ് പിച്ചളക്കാട്ട് എസ്.ജെ, ഡോ. മ്യൂസ് മേരി ജോര്‍ജ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. 2018 മിഷന്‍ ഞായര്‍ ആചരണത്തോടനുബന്ധിച്ച് ഏറ്റവും കൂടുതല്‍ തുകകള്‍ സമാഹരിച്ച ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍, മാള സെന്റ് സ്റ്റനിസ്ലാവോസ് ഫൊറോന പള്ളി, കാട്ടൂര്‍ സെന്റ് മേരീസ് പള്ളി, കുഴിക്കാട്ടുശേരി മറിയം ത്രേസ്യ ആശുപത്രി, ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രി എന്നിവര്‍ക്ക് ട്രോഫികള്‍ വിതരണം ചെയ്തു. തുടര്‍ന്ന് നടന്ന ആരാധനയ്ക്ക് എഫ്എസ്എംഎ സന്യാസിനിമാര്‍ നേതൃത്വം നല്‍കി. ഫൊറോന കൗണ്‍സില്‍ റിപ്പോര്‍ട്ടുകള്‍ സെക്രട്ടറിമാര്‍ അവതരിപ്പിച്ചു. എഫ്‌സിസി പ്രൊവിന്‍ഷ്യല്‍ സിസിറ്റര്‍ ലില്ലി മരിയ ഏവര്‍ക്കും ക്രിസ്മസ് ആശംസകള്‍ നേര്‍ന്നു. മോണ്‍. ലാസര്‍ കുറ്റിക്കാടന്‍, മോണ്‍. ജോയ് പാല്യേക്കര, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ. ജോര്‍ജ് പാറേമാന്‍, ജോയിന്റ് സെക്രട്ടറി റീന ഫ്രാന്‍സിസ് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍ക

Advertisement