പടിയൂര്‍ വൈക്കം പൂയ്യം ആഘോഷിച്ചു

433

പടിയൂര്‍: വൈക്കം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ പൂയ്യം ആഘോഷിച്ചു. രാവിലെ വിശേഷാല്‍ പൂജകള്‍ക്കും അഭിഷേകങ്ങള്‍ക്കും ക്ഷേത്രം തന്ത്രി നകരമണ്‍ ത്രിവിക്രമന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് വിവിധ ദേശങ്ങളില്‍ നിന്നുള്ള അഭിഷേക കാവടിവരവ് നടന്നു. നാദസ്വരമേളങ്ങള്‍ക്കൊപ്പം പൂക്കാവടികളും പീലിക്കാവടികളും നിറഞ്ഞാടി ആസ്വാദകരെ ആവേശത്തിലാഴ്ത്തി. വൈകീട്ട് ദീപാരാധനയ്ക്ക് ശേഷം നാടന്‍ പാട്ടുകളും ദ്യശ്യാവതരണവും തുടര്‍ന്ന് ഭസ്മകാവടി വരവും നടന്നു. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പോലീസ് സന്നാഹവും രംഗത്തുണ്ടായിരുന്നു.

 

Advertisement