25.9 C
Irinjālakuda
Sunday, September 29, 2024
Home 2018 September

Monthly Archives: September 2018

കുപ്രസിദ്ധ ഗുണ്ട 2 കിലോ കഞ്ചാവുമായി പിടിയില്‍ .

ഇരിങ്ങാലക്കുട- ഇരിങ്ങാലക്കുട കിഴുതാണി ദേശത്ത് അന്നപൂര്ണശ്വരി ക്ഷേത്രത്തിന് മുന്നില്‍ കഞ്ചാവ് കൈമാറുന്നതിന് കാത്തു നില്കുമ്പോഴാണ് നിരവധി ക്രിമിനല്‍ കേസില്‍ പ്രതിയായ കൊടുങ്ങലൂര്‍ താലൂക്കില്‍ എടത്തിരുത്തി വില്ലേജില്‍ പുള്ളിച്ചോട് ദേശത്ത് ചുണ്ടയില്‍ വീട്ടില്‍ ധര്‍മന്‍...

എലിപ്പനിയും രോഗപ്രതിരോധവും ; സെമിനാര്‍ നടത്തി

കോലോത്തുംപടി: വെസ്റ്റ് കോമ്പാറ റസിഡെന്‍സ് അസോസിയേഷന്റെയും ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയുടെയും നേതൃത്വത്തില്‍ എലിപ്പനി ബോധവത്കരണ സെമിനാര്‍ നടത്തി. സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങിലെ അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്നാണ് 'എലിപ്പനിയും രോഗപ്രതിരോധവും' എന്ന വിഷയം അവതരിപ്പിച്ചത്....

ആല്‍ഫ പാലിയേറ്റീവ് കെയര്‍ ആല്‍ഫ ഡേ സംഘടിപ്പച്ചു

ഇരിങ്ങാലക്കുട-നിരാശ്രയരും വേദനിക്കുന്നവരുമായ രോഗികളുടെ ആശ്രയവും സാന്ത്വന പരിചരണരംഗത്ത് ദീര്‍ഘകാല പരിചയമുള്ള ആല്‍ഫ പാലീയേററീവ് കെയര്‍ 5 വര്‍ഷം പൂര്‍ത്തിയാകുന്നതിന്റെ ഭാഗമായി ആല്‍ഫാ ഡേ സംഘടിപ്പിച്ചു.പ്രസ്തുത യോഗത്തില്‍ ശ്രവണ -സംസാര വൈകല്യം ബാധിച്ചവര്‍ക്ക് വേണ്ടിയുള്ള...

35-മത് ഡോണ്‍ ബോസ്‌കോ ബാസ്‌ക്കറ്റ്ബോള്‍ ടൂര്‍ണമെന്റ്റിന് തുടക്കമായി

ഇരിങ്ങാലക്കുട; നാല് ദിവസം നീണ്ടു നില്‍ക്കുന്ന 35-മത് ഡോണ്‍ ബോസ്‌ക്കോ ബാസ്‌ക്കറ്റ്ബോള്‍ ടൂര്‍ണമെന്റിനു തുടക്കമായി. ഡോണ്‍ബോസ്‌ക്കോ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെച്ച് വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ബ്യൂറോ ഡി.വൈ.എസ്.പി. മാത്യു രാജ് കളളിക്കാടന്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം...

എ .ഐ .വൈ .എഫ് നേതൃത്വത്തില്‍ വഴിതടഞ്ഞ് പ്രതിഷേധം

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുടയില്‍ നിന്നും സിവില്‍ സ്റ്റേഷനിലേക്ക് പോകുന്ന വഴിയിലെ സണ്ണിസില്‍ക്ക്‌സിന്റെ മുന്‍പിലെ കാലങ്ങളായുള്ള റോഡിന്റെ ശോചനീയവസ്ഥയില്‍ എ. ഐ. വൈ .എഫ് നേതൃത്വത്തില്‍ വഴിതടഞ്ഞ് പ്രതിഷേധം സംഘടിപ്പിച്ചു.നഗരസഭ വ്യക്തി താല്‍പ്പര്യങ്ങള്‍ക്ക് വേണ്ടി പുനര്‍നിര്‍മ്മാണം നടത്താതതാണെന്നും...

കച്ചേരിവളപ്പിലെ കാന്റീന്‍ കൂടല്‍മാണിക്യം നേതൃത്വത്തില്‍ ഒഴിപ്പിച്ചു

ഇരിങ്ങാലക്കുട -കച്ചേരി വളപ്പില്‍ ദേവസ്വം ഉടമസ്ഥതയില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരുന്ന കാന്റീന്‍ ദേവസ്വം അധികൃതരെത്തി ഒഴിപ്പിച്ചു.കച്ചേരി വളപ്പിലെ ദേവസ്വം ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളില്‍ നിന്ന് ഭാവിയില്‍ വരുമാനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി ബാര്‍ അസോസിയേഷന്‍ ഭാരവാഹികളായി കഴിഞ്ഞ...

ഇരിങ്ങാലക്കുട എസ് .എന്‍ സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട എസ് .എന്‍ സ്‌കൂളുകളിലെ ഈ വര്‍ഷത്തെ കലോത്സവം പ്രശസ്ത സിനിമാ സംഗീത സംവിധായകന്‍ ആനന്ദ് മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. കറസ്‌പോണ്ടന്റ് മാനേജര്‍ ശ്രീ.പി.കെ.ഭരതന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ് എന്‍...

രോഗം തളര്‍ത്തിയ ഹൃദയങ്ങള്‍ക്ക് സുമനസ്സുകളുടെ സ്‌നേഹദാനം

ഇരിങ്ങാലക്കുട-രോഗം ശരീരത്തിനേല്‍പ്പിച്ച വേദനയെക്കാള്‍ വൈരൂപ്യം തളര്‍ത്തിയ ഹൃദയവുമായി നുറുങ്ങുന്ന ജന്മങ്ങള്‍ക്ക് സാന്ത്വനമേകാന്‍ ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്‌നേഹദാനം നടത്തി.അമല മെഡിക്കല്‍ കോളേജിന്റെ സഹകരണത്തോടെ ക്രൈസ്റ്റ് വിദ്യാനികേതന്‍ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ വച്ച് നടന്ന കേശദാനത്തില്‍ അമ്പത്തൊന്ന്...

ഇരിങ്ങാലക്കുട കൊറ്റനല്ലൂര്‍ ശിവഗിരി ബ്രഹ്മാനന്ദ ആശ്രമത്തിലെ കുട്ടികളെ പീഡിപ്പിച്ച കേസില്‍ സ്വാമി അറസ്റ്റില്‍

ഇരിങ്ങാലക്കുട കൊറ്റനല്ലൂര്‍ ശിവഗിരി ബ്രഹ്മാനന്ദ ആശ്രമത്തിലെ കുട്ടികളെ പീഡപ്പിച്ച കേസില്‍ സ്വാമി അറസ്റ്റില്‍. സ്വാമി ശ്രീനാരായണ ധര്‍മവൃതനെ ചെന്നൈയില്‍ വെച്ചാണ് അറസ്റ്റിലായത്. ആശ്രമത്തിലെ ഏഴ് കുട്ടികളെ പീഡനത്തിന് ഇരയാക്കിയെന്നാണ് ഇയാള്‍ക്കെതിരായ കേസ്. കേസെടുത്തതിനെ...

പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവിനെതിരെ എ .ഐ. ടി .യു .സി ഇരിഞ്ഞാലക്കുട മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം

ഇരിങ്ങാലക്കുട :പെട്രോള്‍ ഡീസല്‍ വില കുത്തനെ വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നടപടിക്കെ തിരെ എ .ഐ. ടി .യു .സി നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഇരിഞ്ഞാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍...

പ്രളയദുരിതത്തില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ബാഗും പഠനോപകരണങ്ങളും വിതരണം ചെയ്തു.

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രളയദുരിതത്തില്‍ പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് ബാഗും പഠനോപകരണങ്ങളും വിതരണം ചെയ്തു.ഇരിങ്ങാലക്കുട എസ്.എന്‍ സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് ബാഗും പഠനോപകരണങ്ങളും വിതരണം ചെയ്തത്.ഇന്ന് രാവിലെ ഇരിങ്ങാലക്കുട എസ്.എന്‍...

സ്‌കൂള്‍ പൗള്‍ട്രി ക്ലബ് പദ്ധതിക്ക് പടിയൂരില്‍ തുടക്കമായി

പടിയൂര്‍- മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന സ്‌കൂള്‍ പൗള്‍ട്രി ക്ലബ് പദ്ധതിയിലേക്ക് എച്ച് .ഡി. പി. സമാജം ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ 50 വിദ്യാര്‍ത്ഥികള്‍ക്ക് 5 മുട്ട കോഴി കുഞ്ഞുങ്ങളെ വീതവും അവയ്ക്കുള്ള...

മഹാപ്രളയത്തില്‍ ഒറ്റപ്പെട്ടു പോയ വള്ളിവട്ടം പ്രദേശത്ത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ ആദരിച്ചു.

ഇരിങ്ങാലക്കുട-മഹാപ്രളയത്തില്‍ ഒറ്റപ്പെട്ടു പോയ വള്ളിവട്ടം പ്രദേശത്ത് പ്രളയക്കെടുതിയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയവരെ വള്ളിവട്ടം ക്ഷീരസഹകരണ സംഘം ആദരിച്ചു.ക്യാമ്പുകളില്‍ രാപ്പകലില്ലാതെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വള്ളിവട്ടം വില്ലേജ് ഓഫീസര്‍ പി.എച്ച്.ഹാന്‍സ, ആതുരശുശ്രൂഷക്ക്...

ഓണത്തിനായി മാറ്റിവെച്ച അരലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക്

പടിയൂര്‍- ഓണാഘോഷ പരിപാടികള്‍ക്കായി മാറ്റിവെച്ച അരലക്ഷം രൂപ പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ ദൈവത്തിന്റെ സ്വന്തം നാടിന്റെ പുനഃനിര്‍മാണ നിധിയിലേക്ക് നല്‍കി പടിയൂര്‍ പോത്താനിയിലെ ആവണിപ്പുലരിയെന്ന ഒരു കുഞ്ഞു കൂട്ടായ്മ ഏവര്‍ക്കും മാതൃകയായി. മതിലകം ബ്ലോക്ക്...

പ്രളയബാധിതരായ കുട്ടികള്‍ക്ക് യൂണിഫോം വിതരണം ചെയ്ത് ഇരിങ്ങാലക്കുട സേവാഭാരതി

ഇരിങ്ങാലക്കുട-പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സേവാഭാരതി എടക്കളം എസ് .എന്‍ .ജി .എസ്. എസ് .യു. പി സ്‌കൂളിലെ മുപ്പത് കുട്ടികള്‍ക്ക് യൂണിഫോം വിതരണം ചെയ്തു.ചടങ്ങില്‍ ദീപ ടീച്ചര്‍, പി. ടി. എ...

ലഹരിവിരുദ്ധ ബോധവത്ക്കരണ പ്രദര്‍ശനവുമായി നാഷ്ണല്‍ എന്‍ .എസ.് എസ് വിദ്യാര്‍ത്ഥികള്‍

ഇരിങ്ങാലക്കുട-ലഹരിവിരുദ്ധ ബോധവത്ക്കരണ പ്രദര്‍ശനവുമായി എന്‍. എസ്. എസ് വിദ്യാര്‍ത്ഥികള്‍ക്കൊപ്പം എക്‌സൈസ് വകുപ്പും.ബോധവത്ക്കരണ ചാര്‍ട്ടുകള്‍ ,മോഡലുകള്‍ ,സ്‌കിറ്റ് തുടങ്ങിയവയെല്ലാം വിദ്യാര്‍ത്ഥികള്‍ പ്രദര്‍ശിപ്പിച്ചു.അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ .ആര്‍ അനില്‍ കുമാര്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.സിവില്‍...

സ്മാര്‍ട്ട് പുല്ലൂര്‍ പദ്ധതി ഉദ്ഘാടനം ബുധനാഴ്ച

പുല്ലൂരിന്റെ ബാല കൗമാരങ്ങളെ പുത്തന്‍ വെല്ലുവിളികളോട് പോരടിക്കാന്‍ പ്രാപ്തരാക്കുന്നതിന് പുല്ലൂര്‍ സര്‍വ്വീസ് സഹകരണബാങ്ക് നടപ്പിലാക്കുന്ന പദ്ധതിയാണ് സ്മാര്‍ട്ട് പുല്ലൂര്‍.പുല്ലൂര്‍ വില്ലേജിലെ വിദ്യാലയങ്ങള്‍, അംഗനവാടികള്‍, ആരോഗ്യകേന്ദ്രങ്ങള്‍, കലാ-സാംസ്‌കാരിക സംഘടനകള്‍ എന്നിവയെ ആധുനിക സങ്കേതങ്ങളാല്‍ സമ്പന്നമാക്കുക,...

ഇരിങ്ങാലക്കുട കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധം

ഇരിങ്ങാലക്കുട-ഫ്രാന്‍ങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട കൂട്ടായ്മ ഐക്യദാര്‍ഡ്യ സംഗമം നടത്തി.വനിതാ കലാസാഹിതി സംസ്ഥാനപ്രസിഡന്റ് ലില്ലി തോമസ് ഉദ്ഘാടനം ചെയ്തു.പി സി മോഹനന്‍ അദ്ധ്യക്ഷനായിരുന്നു .ഡോ.മാര്‍ട്ടിന്‍ പോള്‍,സുജ ആന്റണി,എ വി ബെന്നി,അഡ്വ പി...

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നാണയത്തുട്ടുകളുടെ ശേഖരം നല്‍കി അന്‍സാ

ആനന്ദപുരം- ശ്രീകൃഷ്ണ സ്‌കൂളില്‍ ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന അന്‍സാ ഷിബുവിന്റെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന ഏറെ ശ്രദ്ധേയമായി . വേളാങ്കണ്ണി തീര്‍ത്ഥയാത്ര നടത്തുന്നതിനായി ഒരു വര്‍ഷമായി സമാഹരിച്ചു വരുന്ന നാണയത്തുട്ടുകളുടെ ശേഖരമായ...

അഖിലകേരള ഡോണ്‍ബോസ്‌കോ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റ് സെപ്തംബര്‍ 19 മുതല്‍

ഇരിങ്ങാലക്കുട-35-ാമത് അഖിലകേരള ഡോണ്‍ബോസ്‌കോ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റ് 2018 സെപ്തംബര്‍ 19 മുതല്‍ 22 വരെ ഡോണ്‍ബോസ്‌ക്കോ ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്നു.ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും വിഭാഗങ്ങളിലായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 23 ടീമുകള്‍...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe